പാചകവാതക വില 18 രൂപ വര്‍ദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 20 രൂപയും കൂട്ടി

Cylinder

ദില്ലി: വീട്ടമ്മമാരെ കഷ്ടത്തിലാക്കി പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 18 രൂപയും വാണിജ്യ സിലിണ്ടറിന് 20 രൂപയുമാണ് കൂട്ടിയത്. 541.50 രൂപ കൊടുത്താല്‍ സബ്‌സിഡി സിലിണ്ടര്‍ ലഭിക്കും. പെട്രോളിലും ഡീസലിനും വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് പാചകവാതക വിലയും കൂട്ടിയിരിക്കുന്നത്.

മണ്ണെണ്ണയില്‍ ലിറ്ററിന് മൂന്നു രൂപയുടെ വര്‍ധന വരുത്തി. വ്യോമയാന ഇന്ധനത്തിന്റെ വിലയില്‍ 1.5 ശതമാനവും വര്‍ധന വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവും രൂപയുടെ തകര്‍ച്ചയുമാണ് വിലകൂട്ടാന്‍ കാരണമായി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരാശരി ആഗോള എണ്ണവിലയും വിദേശനാണ്യ വിനിമയ നിരക്കും വിലയിരുത്തി എല്ലാമാസവും ഒന്ന്, 16 തീയതികളിലാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍നിശ്ചയിക്കുന്നത്.

Top