ബെര്‍ലിന്‍: കുട്ടികളെ ലൈംഗീകരമായി അക്രമിക്കുന്നതുള്‍പ്പെടെ രണ്ടര ലക്ഷത്തോളം വീഡിയോ ക്ലിപ്പുകള്‍ സൂക്ഷിച്ച വ്യക്തി ജര്‍മ്മനിയില്‍ വിചാരണ നേരിടുന്നു. ഇന്ത്യിലാമ് ഇയാള്‍ ബാലപീഡനം നടത്തിയെതെന്നാണ് റിപ്പോര്‍ട്ട്. ഈ ക്രൂരതയ്ക്കാണ് ജര്‍മ്മനിയില്‍ വിചാരണ ചെയ്യുന്നത്. ആറിനും 11 നും ഇടയില്‍ പ്രായക്കാരായ ആറ് കുട്ടികളെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നത് 51 കാരന്‍ കാള്‍ ഹെയ്ന്‍സാണ്.
ഇന്ത്യയില്‍ 2015 നും 16 നും ഇടയില്‍ തന്റെ വീട്ടുവേലക്കാരായി ജോലി ചെയ്തവരും അയല്‍ വീട്ടിലെ കുട്ടികളും അവിടെ ജോലി ചെയ്തിരുന്നവരുമെല്ലാമാണ് ഇയാളുടെ ഇരകളായത്. ബര്‍ലിനിലെ കോടതിയിലാണ് കേസ് നടക്കുന്നത്. 1996 ല്‍ തായ്ലന്റില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ് കാള്‍. ബര്‍ലിനിലെ ഇയാളുടെ ഫ്ളാറ്റില്‍ നിന്നും ലഭിച്ച ഹാര്‍ഡ് ഡ്രൈവില്‍ നിന്നും ചൈല്‍ഡ് പോര്‍ണോഗ്രാഫിയുടെ വന്‍ തോതിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് കണ്ടെത്തിയത്. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ആറു കുട്ടികളെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയത്.
അയല്‍വീട്ടിലെ കുട്ടികള്‍, വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവരെയെല്ലാം ഇയാള്‍ പീഡനത്തിനിരയാക്കി. കുട്ടികളെ ലൈംഗികതയ്ക്ക് വിധേയമാക്കുന്നതിനൊപ്പം അവ ചിത്രീകരിക്കുന്ന പതിവും ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. ഫ്ളാറ്റില്‍ നിന്നും കുട്ടികളെ ലൈംഗികതയ്ക്ക് ഇരയാക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും കണ്ടെത്തിയത് ആര്‍ബിബി ടെലിവിഷന്‍ ചാനലായിരുന്നു. നേരത്തെ തായ്ലന്റില്‍ സമാന കുറ്റം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ക്ക് നാലു വര്‍ഷം തടവ് കിട്ടിയിരുന്നു. അതിന് ശേഷം ആംനസ്റ്റിയുടെ ഇടപെടലിലാണ് ഇയാള്‍ മോചിതനായത്.