ലൈംഗീക തൊഴിലാളികളില്‍ പലരും ആ വഴിയില്‍ എത്തിപ്പെടുന്നത് പലവിധത്തിലാണ്. മറ്റു വഴികളില്ലാതെ ഈ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഏറെയും. എന്നാല്‍ ഇവിടെ ഒരാള്‍ ജീവിതം ആഡംബരമാക്കാനും ഈ വഴി തിരഞ്ഞെടുക്കുന്നു. പഠനച്ചെലവിനും ഫ്‌ളാറ്റും കാറും വാങ്ങുന്നതിനും കിം കണ്ടെത്തിയത് ഈ മാര്‍ഗം തന്നെ. പക്ഷേ, കിം അല്‍പം എക്‌സ്പന്‍സീവാണ്. താന്‍ കന്യകയാണെന്ന് പ്രഖ്യാപിക്കുന്ന കിം, ആദ്യതവണ തന്നെ സ്വന്തമാക്കുന്നയാള്‍ ഒരു ലക്ഷം യൂറോയെങ്കിലും മുടക്കണമെന്നും നിബന്ധനവെക്കുന്നു.
18കാരിയായ ഈ അഞ്ചടി എട്ടിഞ്ചുകാരി ഓസ്‌ട്രേലിയന്‍ – ജര്‍മന്‍ വംശജയാണ്. ഓണ്‍ലൈന്‍ ഏജന്‍സിയായ സിന്‍ഡറെല്ല എസ്‌കോര്‍ട്‌സ് മുഖേനയാണ് കിം തന്നെ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഒരു ലക്ഷം യൂറോയാണ് വിലയിട്ടിരിക്കുന്നത്. ഇതിന്റെ 20 ശതമാനം ഏജന്‍സിക്കുള്ളതാണ്.തന്നെ വാങ്ങുന്നയാള്‍ക്ക് ഡോക്ടറുടെ അടുത്തുകൊണ്ടുപോയി കന്യകയാണെന്ന് ഉറപ്പുവരുത്താമെന്നും കിം പറയുന്നു.
കന്യകമാരെ ഏര്‍പ്പാടാക്കി നല്‍കുന്ന ഏജന്‍സിയാണ് സിന്‍ഡറെല്ല എസ്‌കോര്‍ട്‌സ്. ജര്‍മനിയിലെ ഏതെങ്കിലും നല്ല യൂണിവേഴ്‌സിറ്റിയിലോ വിയന്നയിലോ പഠിക്കണമെന്നാണ് കിമ്മിന്റെ ആഗ്രഹം. അതിനുള്ള പണം കണ്ടെത്തുന്നതിനായാണ് കന്യകാത്വം ലേലം ചെയ്യാന്‍ കിം തീരുമാനിച്ചത്. കിം കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുണ്ടെന്ന് സിന്‍ഡറെല്ല എസ്‌കോര്‍ട്‌സ് വ്യക്തമാക്കുന്നു. വേണമെങ്കില്‍ ഇനിയും പരിശോധിച്ച് ഉറപ്പിക്കുകയും ചെയ്യാം.
ലക്ഷക്കണക്കിന് യൂറോയ്ക്ക് കന്യകാത്വം ലേലം ചെയ്യുന്നത് യൂറോപ്പില്‍ ഇപ്പോഴൊരു ട്രെന്‍ഡാണ്. റുമാനിയയില്‍നിന്നുള്ള 18കാരി അലീക്‌സാന്‍ഡ്ര ഖെഫ്‌റാന്‍ തന്റെ കന്യകാത്വം ഓണ്‍ലൈനായി ലേലം ചെയ്തത് 23 ലക്ഷം യൂറോയ്ക്കാണ്. ഹോങ്കോങ്ങില്‍നിന്നുള്ള ഒരു വ്യവസായിയാണ് ഈ അമൂല്യ കന്യകാത്വം സ്വന്തമാക്കിയത്. അലീക്‌സാന്‍ഡ്രയെ മാതൃകയാക്കിയാണ് കിം രംഗത്തുവന്നിരിക്കുന്നത്.
2015ലാണ് അലിക്‌സാന്‍ഡ്ര കന്യകാത്വം ലേലത്തിനുവെച്ചത്. കുടുംബത്തില്‍നിന്നുള്ള കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും മോഡല്‍കൂടിയായ അലിക്‌സാന്‍ഡ്ര മുന്നോട്ടുപോയി. ഒടുവില്‍ അത്ഭുതപ്പെടുത്തുന്ന തുകയ്ക്ക് അലിക്‌സാന്‍ഡ്രയെ ഒരുരാത്രി സ്വന്തമാക്കാന്‍ ഹോങ്കോങ്ങില്‍നിന്നുള്ള വ്യവസായി എത്തുകയായിരുന്നു. പത്തുലക്ഷം യൂറോയിലാണ് സിന്‍ഡറെല്ല അലിക്‌സാന്‍ഡ്രയുടെ കന്യകാത്വം ലേലത്തിനുവെച്ചത്. താനൊരിക്കലും ഒരു ഭാര്യയാകില്ലെന്നും തനിക്ക് ബുദ്ധിയുണ്ടെന്നുമാണ് അവര്‍ ശരീരം വില്‍ക്കലിനെക്കുറിച്ച് പ്രതികരിച്ചത്.