ആദ്യരാത്രിയിലെ കന്യകാത്വ പരിശോധന; ലൈംഗികാതിക്രമമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ ആദ്യരാത്രിയില്‍ കന്യകാത്വ പരിശോധന നടത്തുന്ന രീതിയ്‌ക്കെതിരെ സര്‍ക്കാര്‍.സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ കന്യകാത്വ പരിശോധനയെ ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ നടന്നുവരുന്ന കന്യകാത്വപരിശോധനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇത്തരത്തില്‍ വരുന്ന പരാതികളെ ഗൗരവത്തില്‍ കാണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രഞ്ജിത് പട്ടീല്‍ അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്യാനുള്ള ഉത്തരവും നല്‍കിയിട്ടുണ്ട്. ഉത്തരവനുസരിച്ച് കന്യകാത്വ പരിശോധനക്കിരയായ യുവതികള്‍ക്ക് തങ്ങളുടെ പരാതികള്‍ വനിതാ സെല്ലിനോ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസിനോ നല്‍കാം. ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്കും ഇരകളെ സഹായിക്കാന്‍ കഴിയും.കാഞ്ചര്‍ബാട്ട് സമൂഹത്തിലെ ഒരു വിഭാഗം ഈ ദുരാചാരത്തിനെതിരെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Top