ട്യൂഷൻ ഫീസില്ലാതെ ജർമനിയിൽ ഉന്നത പഠനത്തിന് അവസരമൊരുക്കി ഷുവർ ഗ്രോ എഡ്യൂക്കേഷൻ കൺസൾട്ടൻസി

 

കൊച്ചി :ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ജർമനിയിൽ ട്യൂഷൻ ഫീസില്ലാതെ പഠിക്കാൻ അവസരമൊരുക്കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നഷുവർ ഗ്രോ ഓവർസീസ് എഡ്യൂക്കേഷൻ
കൺസൾട്ടൻസി. പത്ത് വർഷത്തിലധികമായി വിദേശ വിദ്യാഭ്യാസ രംഗത്തു കൺസൾട്ടൻസി വൈദഗ്ധ്യമുള്ള മാനേജ്മെൻ്റ് ടീം നേതൃത്വം നൽകുന്ന ഷുവർ ഗ്രോ ഓവർസീസ് എഡ്യൂക്കേഷൻ ഇതിനോടകം ഒട്ടനവധി വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരി പഠനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.

ജർമനിയിലെ ലോകോത്തര നിലവാരമുള്ള സർവകലാശാലകളിൽ ആണ് ട്യൂഷൻ ഫീസില്ലാതെ ഏറ്റവും കുറഞ്ഞ ജീവിത ചെലവിൽ പഠനത്തിന് അവസരമൊരുക്കുന്നത്. ജർമൻ ഭാഷയുടെ ആവശ്യമില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി പോകാം. ഫാമിലി വിസ സപ്പോർട്ടും,ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി പോലുള്ള ഇരുപത്തിയാറോളം യൂറോപ്പിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന ഷെങ്കൻ വിസയും ഷുവർ ഗ്രോ നൽകാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠനത്തോടൊപ്പം തന്നെ പാര്‍ട് ടൈം ജോലി ചെയ്യാനുള്ള സംവിധാനവും ഉറപ്പുവരുത്താറുണ്ടെന്ന് ഷുവർ ഗ്രോ ഓവർസീസ് എഡ്യൂക്കേഷൻ മാനേജിങ് ഡയറക്ടർ മേരി ജോൺ പറഞ്ഞു.അതോടൊപ്പം വെക്കേഷൻ സമയത്ത് ഫുൾ ടൈം ജോലി ചെയ്യാനുള്ള അവസരം,
പഠന ശേഷം ജോലിയും, ജർമനിയിൽ സെറ്റിലാകാനുള്ള അവസരവും ഷുവർ ഗ്രോ ഉറപ്പാക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.

Top