കോഴിക്കോട്: പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തു. പട്ടാപകല്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്.ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭ്യമായിട്ടില്ല. കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ചാണ് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പിലുള്ള വിവരം.സംഭവം നടക്കുന്നതിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ യുവതിയെ ആക്രമിച്ചയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുണ്ട്.
ഇയാളെ തിരിച്ചറിഞ്ഞതായും പ്രതിക്കായി അന്വേഷണം തുടരുന്നതായും വിവരം പുറത്തുവരുന്നു. പെൺകുട്ടിയെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ പെൺകുട്ടിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല.ജോലി കഴിഞ്ഞ് പോകുന്ന പെൺകുട്ടിക്ക് നേരെയാണ് അക്രമം ഉണ്ടായതെന്ന് വ്യക്തമാക്കി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. കുട്ടിയുടെ മുന്നിലായി യുവാവ് പോകുന്നതും വഴിയുടെ അങ്ങേയറ്റത്ത് എത്തുന്നതോടെ പെൺകുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നു. പെൺകുട്ടി നിലത്തുവീഴുമ്പോഴും അക്രമി കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതും കുതറി മാറുന്നതോടെ അക്രമിയായ യുവാവ് പോയ വഴിയിലൂടെ ഓടി രക്ഷപ്പെട്ട് വരുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
വിജനമായ വഴിയിലൂടെ കയ്യിൽ ബാഗുമായി വരുന്ന പെൺകുട്ടിക്ക് മുന്നിലായാണ് യുവാവ് പോകുന്നത്. ആദ്യം പിന്നിലൂടെ ന്ടന്നുവന്ന യുവാവ് പെൺകുട്ടിയെ മറികടന്ന് പോകുന്നതായി മറ്റൊരു ചിത്രവും സൂചിപ്പിക്കുന്നു. വഴി അവസാനിക്കുന്നിടത്തുവച്ച് പെൺകുട്ടി ഒപ്പമെത്തുമ്പോൾ കടന്നുപിടിക്കുകയാണ് യുവാവ്.കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി കുതറി ബഹളം വയ്ക്കുന്നതോടെ യുവാവ് രക്ഷപ്പെട്ട് വന്നവഴി തന്നെ തിരിച്ചോടുന്നതായാണ് ദൃശ്യങ്ങളിൽ. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 18 നാണ് ഈ സംഭവം നടന്നതെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയുമായിരുന്നുവെന്ന് നടക്കാവ് സി.ഐ വ്യക്തമാക്കി.