കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കരയിലെ ബസ് സ്റ്റാന്റിലൂടെ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് !!

തിരുവനന്തപുരം :അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും രാഖിയുടെ അച്ഛന്‍ ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പ്രതിയായ അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൊലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനുള്ളില്‍ കീഴടങ്ങുമെന്നാണ് അഖില്‍ പറഞ്ഞത്. കൊല്ലപ്പെട്ട രാഖിയെ നാല് വര്‍ഷമായി അറിയാമെന്നും ഇയാള്‍ പറയുന്നു. രാഖിയെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും അഖില്‍ പറഞ്ഞു.

അഖിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ആദര്‍ശിനെ കോടതി റിമാന്‍ഡ് ചെയ്തു. അഖിലിനും രാഹു ലിനുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെനനാണ് സൂചന. എന്നാല്‍ യുവതിയുടെ ഫോണിനെ കുറിച്ച് ഇതുവരെ തെളിവൊന്നും ലഭിച്ചില്ല.

അമ്പൂരി കൊലപാതകത്തില്‍ മക്കള്‍ കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടെയെന്ന് കേസിലെ പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും പിതാവ് രാജപ്പന്‍ നായര്‍ പ്രതികരിച്ചു. വീടിന്റെ പുറകുവശത്തെ രാഖിയുടെ മൃതദേഹം കണ്ടെത്തിയ ദിവസവും വ്യാഴാഴ്ച രാവിലെയും അഖിലിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും സംഭവത്തില്‍ കുറ്റക്കാരനാണെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്നും രാജപ്പന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അഖിലും രാഖിയും സ്ഥിരമായി ഫോണില്‍ സംസാരിക്കുമായിരുന്നു. പിന്നീട് അഖിലിന്റെ വിവാഹം അന്തിയൂര്‍കോണം സ്വദേശിനിയുമായി ഉറപ്പിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് തുടങ്ങിയതെന്ന് രാജപ്പന്‍ നായര്‍ പറയുന്നു. വിവാഹംചെയ്യണമെന്നാവശ്യപ്പെട്ട് അഖിലിനെ രാഖി ഇടയ്ക്കിടെ വിളിച്ചിരുന്നുവെന്നും അഖിലിന്റെ പ്രതിശ്രുതവധുവിനോട് ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാന്‍ ശ്രമിച്ചിരുന്നവെന്നും രാജപ്പന്‍ നായര്‍ വെളിപ്പെടുത്തി.

പുതിയതായി നിര്‍മ്മിക്കുന്ന വീടിന് എടുത്തിട്ടുള്ള വായ്പയുടെ അവസാനഘട്ട തുക വാങ്ങുന്നതിനായിട്ടാണ് ഒരുമാസത്തെ ലീവെടുത്ത് മേയ് 30-ന് അഖില്‍ നാട്ടിലെത്തിയത്. ജൂണ്‍ 21ന് ബാങ്കില്‍പ്പോയി വന്നശേഷം സുഹൃത്തിന്റെ കാറില്‍ രാഖിയെ കൊണ്ടുവരികയും പിന്നീട് അമരവിളയ്ക്കുസമീപം ഇറക്കി വിട്ടു. പിന്നീട് മറ്റൊരു ബൈക്കില്‍ കയറി രാഖി അഖിലിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ വരികയുും വാക്കേറ്റം നടന്നുവെന്നും അറിയാന്‍ കഴിഞ്ഞതായി രാജപ്പന്‍ നായര്‍ പറഞ്ഞു.

മക്കള്‍ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടൈയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലും രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടതെന്നും പിന്നീട് ഇവര്‍ തമ്മില്‍ നല്ല സുഹൃത്തുകളായി മാറിയെന്നുമാണ് മകനില്‍ നിന്ന് അറിയഞ്ഞതെന്നും അഖിലിന്റെ അമ്മ പറയുന്നു.

21ന് വൈകീട്ട് വീട്ടില്‍ നിന്നും ജോലിസ്ഥലത്ത് പോകുന്നെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. കൊലപാതകം നടന്നത് അന്ന് രാത്രി എട്ടരയ്ക്ക് ശേഷമായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്. കൃത്യത്തിനു ശേഷം പ്രതികള്‍ രാഖിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീട്ടുകാര്‍ക്ക് സന്ദേശവുമയച്ചിരുന്നു. താന്‍ ചെന്നൈയിലേക്കു പോകുന്നുവെന്നായിരുന്നു രാഖിയുടെ പേരിലുള്ള സന്ദേശം.

ഇതെല്ലാം അസ്രൂത്രിത കൊലപാതകം എന്ന നിഗമനത്തിലേക്കാണ് പോലീസിനെ നയിക്കുന്നത്. കൂടാതെ കൊലയ്ക്കു ശേഷം പൂര്‍ണ നഗ്‌നയാക്കിയായിരുന്നു മൃതദേഹം കുഴിച്ചുമൂടിയത്. രാഖിയുടെ വസ്ത്രങ്ങള്‍ പോലീസിന് കണ്ടെത്താനായില്ല. നാലടി താഴ്ചയുള്ള കുഴിയാണ് മൃതദേഹം മറവുചെയ്യാനായി പ്രതികളെടുത്തതും എന്നതും അസ്രൂത്രിത കൊലപതാകമാണെന്ന് പോലീസ് സംശയിക്കുന്നത്.

അതേസമയം അമ്പൂരി കൊലപാതകത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്..രാഖിയും അഖിലും വിവാഹിതര്‍!

തിരുവനന്തപുരം പൂവാറില്‍ നിന്ന് ഒരുമാസം മുന്‍പ് കാണാതായ രാഖി എന്ന യുവതിയെ അമ്പൂരില്‍ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്. കേസിലെ മുഖ്യപ്രതിയായ അഖിലും കൊല്ലപ്പെട്ട രാഖിയും വിവാഹിതരായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

ഫെബ്രുവരി 15 ന് അഖിലും രാജിയും വിവാഹിതരായെന്നും തുടര്‍ന്ന് ഇരുവരും ഒന്നിച്ച് കഴിഞ്ഞു വരികയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇതിനിടെ അഖിലിന് മറ്റൊരു യുവതിയുമായി ബന്ധം തുടങ്ങി. ഈ ബന്ധത്തെ രാഖി എതിര്‍ത്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.

അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അഖില്‍ കയറുകൊണ്ട് രാഖിയുടെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന നേരത്തെ ഒരുക്കിയിരുന്ന കുഴിയിലേയ്ക്ക് മൃതദേഹം എത്തിക്കുകയും മറവു ചെയ്യുകയുമായിരുന്നു.

Top