കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

കൊച്ചി: അമ്പൂരിയിലെ രാഖിയുടെ കൊലപാതക പ്രതികളുടെ ക്രൂരത തെളിയിക്കുന്നതാണ് .ആത്മഹത്യ ചെയ്യുമെന്നു രാഖിയുടെ ഭീഷണിയാണ് രാഖിയെ കൊല്ലാനുള്ള തീരുമാനത്തിന് പിന്നിൽ .കാറില്‍വെച്ച് ‘കൊന്നോട്ടെ’ എന്ന രാഹുലിന്റെ ചോദ്യത്തിന് ‘കൊന്നോളാന്‍’ രാഖി മറുപടി പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കില്‍ കൊല്ലുമായിരുന്നില്ല എന്നും അഖില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി എന്തോ പറയാന്‍ ശ്രമിച്ചിരുന്നു എന്നും അഖില്‍ മൊഴി നല്‍കി. ഒഴിഞ്ഞുതരാം എന്നാണോ അവള്‍ പറഞ്ഞതെന്ന് പോലീസ് ചോദിച്ചപ്പോള്‍ ”കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതി” എന്നായിരുന്നു അഖിലിന്റെ മറുപടി. കാറിന്റെ പിന്നിലിരുന്ന് രാഹുല്‍ കഴുത്തുഞെരിച്ചു, അഖില്‍ കയറുപയോഗിച്ച് മരണം ഉറപ്പുവരുത്തിയിരുന്നു .കുഴിച്ചുമൂടിയ കുഴിയുടെ മുകളില്‍ കമുക് നട്ടത് താനെന്ന് പ്രതിയുടെ പിതാവ് വെളിപ്പെടുത്തിയപ്പോൾ കുറ്റകൃത്യം പൂർണ്ണമാക്കാൻ പ്രതികൾ ഒന്നിച്ച് തീരുമാനിച്ചു എന്നതിന് തെളിവാണ് .

രാഖി വധക്കേസില്‍ പ്രതി അഖില്‍ കൊലനടത്തിയത് ഒരു മാസം നീണ്ട ആലോചനയ്ക്ക് ശേഷം. രാഖി വിവാഹത്തില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കുകയും പഠിക്കുന്ന സ്ഥലത്ത് ചെന്ന് സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് കൊല ചെയ്യാന്‍ അഖില്‍ തീരുമാനിച്ചത്. അന്തിയൂര്‍ കോണം സ്വദേശിയായ യുവതിയുമായിട്ടാണ് അഖിലിന്റെ വിവാഹം നിശ്ചയിച്ചത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നം രൂക്ഷമായത്.


മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട രാഖിമോളും അഖിലും ദീര്‍ഘകാലത്തെ പ്രണയത്തിലായിരുന്നു. ഫെബ്രുവരി 15ന് എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായിരുന്നു. ഇതിന് ശേഷമാണ് അഖിലിന്റെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടതോടെയാണ് രാഖി പ്രശ്‌നമുണ്ടാക്കിയത്. പ്രശ്‌നം വഷളായതോടെ തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ തട്ടാന്‍മൂക്കിലെ അഖിലിന്റെ വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്നും രാഖി ഭീഷണിപ്പെടുത്തി. ഇതോടെയാണ് കൊല്ലാനുള്ള തീരുമാനം അഖില്‍ എടുത്തത്.

തന്റെ തീരുമാനം രണ്ടാം പ്രതിയായ രാഹുലിനോടും മൂന്നാം പ്രതി ആദര്‍ശിനോടും അഖില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് പതിനെട്ടാം തീയതി മൂവരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലാണ് രാഖിയെ വകവരുത്താന്‍ തീരുമാനിച്ചത്. കാറില്‍ വെച്ചായിരുന്നു കൃത്യം നടത്തിയതെന്ന് അഖില്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. അഖിലിന്റ സുഹൃത്തായ തൃപ്പരപ്പ് സ്വദേശി സൈനികന്റ വാഹനം അഖിലും രാഹുലും ചേര്‍ന്ന് അമ്പൂരിയില്‍ എത്തിച്ചു. തുടര്‍ന്ന് കഴിഞ്ഞ 21ന് നെയ്യാറ്റിന്‍കരയിലേക്കു വിളിച്ചുവരുത്തി രാഖിയെ താന്‍ വെക്കുന്ന പുതിയ വീട് കാണിച്ച് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി അമ്പൂരിയിലേക്ക് പോയി. യാത്രമധ്യേ വിവാഹക്കാര്യം പറഞ്ഞ് ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

ഈ വിവരങ്ങള്‍ അമ്പൂരിയില്‍ കാത്തുനിന്ന രാഹുലിനെ അഖില്‍ ഫോണിലൂടെ വിളിച്ച് അറിയിച്ചു. അമ്പൂരി തട്ടാന്‍ മുക്കിലെത്തിയപ്പോള്‍ ആദര്‍ശ് എന്നയാളുടെ ഇരുചക്രവാഹനത്തിലെത്തി രാഹുല്‍ കാത്തു നില്‍ക്കുകയായിരുന്നു. ഇയാള്‍ കാറിന്റെ പിന്നിലും കയറി. പിന്നീട് രാഖി അനുനയത്തിന് തയ്യാറല്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തുന്നതായും അഖില്‍ ജേഷ്ഠനോട് പറഞ്ഞു. എങ്കില്‍ പിന്നെ കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ യുവതി പറഞ്ഞു. മുന്‍ സീറ്റിലിരുന്ന രാഖിയെ ആദ്യം രാഹുല്‍ കഴൂത്തുപിടിച്ചു ഞെരിച്ചു.

ഇതിനിടയില്‍ കാര്‍ നിര്‍ത്തി അഖില്‍ പുറകില്‍ വരികയും രാഹുല്‍ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ആദ്യം കഴുത്തു ഞെരിച്ച അഖില്‍ കൈ കഴച്ചപ്പോള്‍ കാറിന്റെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് രാഖിയുടെ മരണം ഉറപ്പുവരുത്തി. പിന്നീട് കാട്ടാക്കട അമ്പൂരിയില്‍ നടക്കുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിടുകയായിരുന്നു. രാഖിയുടെ മൃതദേഹത്തോടൊപ്പം ഇടുന്നതിനായി പ്രദേശത്തെ ഒരു കടയില്‍ ഉണ്ടായിരുന്ന ഉപ്പ് മുഴുവനും വാങ്ങിയിരുന്നതായും അഖില്‍ മൊഴി നല്‍കി. മൃതദേഹം കുഴിയിലിട്ട് ഉപ്പുവിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖില്‍ തന്നെയാണ് രാഹുലിനെയും ആദര്‍ശിനെയും കൊലനടത്തിയ കാറില്‍ തന്നെ തമ്പാനൂരില്‍ കൊണ്ടുപോയി വിട്ടു.

തമ്പൂനൂരിലേക്ക് വരും വഴി പാതയോരത്തെ ഒരു കുറ്റിക്കാട്ടില്‍ രാഖിയുടെ വസ്ത്രങ്ങള്‍ എറിഞ്ഞു കളയുകയും ചെയ്തു. തമ്പാനൂര് നിന്നും ദീര്‍ഘദൂര സ്വകാര്യ ബസില്‍ ഗുരുവായൂര്‍ക്കും പോയ രാഹുലും ആദര്‍ശും രാഖിയുടെ ബാഗ് ഗുരുവായൂര്‍ യാത്രയ്ക്കിടയില്‍ തന്നെ ഉപേക്ഷിച്ചു.

Top