രാഖി കൊലപാതകക്കേസില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം: പ്രതിക്കുനേരെ കല്ലേറ്;കൂക്കിവിളിച്ചും കല്ലേറിഞ്ഞും നാട്ടുകാർ. ലാത്തിചാര്‍ജ്

തിരുവനന്തപുരം :അമ്പൂരി രാഖി കൊലപാതകക്കേസില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. നൂറുകണക്കിന് നാട്ടുകാരാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. അഖിലിനെതിരെ കൂക്കിവിളിയും കല്ലേറുമുണ്ടായി. അതേസമയം, കൊലപ്പെടുത്താനുപയോഗിച്ച കയർ കണ്ടെത്താനാകാതെ പൊലീസ് മടങ്ങി. പ്രതി അഖിലിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. അഖിലിന്റെ അച്ഛനേയും അമ്മയേയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ചയാണ് സൈനികനായ അഖിലും സഹോദരൻ രാഹുലും പൊലീസിന്റെ പിടിയിലായത്. കൃത്യത്തിനു ശേഷം ഡൽഹി സൈനിക കേന്ദ്രത്തിലേക്കു ജോലിക്കെന്ന പേരിൽ പോയതായിരുന്നു അഖിൽ. എന്നാൽ അന്വേഷണത്തിൽ ഇയാൾ ജോലിയിൽ തിരികെ പ്രവേശിച്ചില്ലെന്നു പൊലീസിനു അറിവു ലഭിച്ചു. ഇതിനിടെ ഇയാൾ രണ്ടു ദിവസം മുൻപ് വീട്ടിലേക്കു വിളിക്കുന്നതിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിച്ചിരുന്നു. താൻ ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണെന്നും നാട്ടിലെത്തി പൊലീസിനു മുന്നിൽ ഹാജരാകുമെന്നായിരുന്നു ഫോണിലൂടെയുള്ള മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് അഖിലിനെ പിടികൂടിയത്. ഒരുമാസമായി കാണാതിരുന്ന രാഖിയുടെ മൃതദേഹം അഖിലിന്റെ അമ്പൂരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. തന്നേക്കാൾ മുതിർന്ന രാഖിയുമായി അടുപ്പത്തിലായിരുന്നു അഖിൽ. മറ്റൊരു കല്യാണാലോചന വന്നതോടെ പ്രണയബന്ധത്തിൽനിന്ന് അഖിൽ പിന്മാറി. എന്നാൽ രാഖി അതിന് അനുവദിച്ചില്ല. തുടർന്ന് വീടു കാണിച്ചുതരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കഴുത്തിൽ സീറ്റ് ബെൽറ്റ് മുറുക്കി കൊല്ലുകയായിരുന്നു.

കാട്ടാക്കട അമ്പൂരി തട്ടാന്‍മുക്കില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ കോമ്പൗണ്ടില്‍ യുവതിയെ കൊന്നുകുഴിച്ചുമൂടിയ കേസില്‍ പിടിയിലായ മുഖ്യപ്രതിയും സൈനികനുമായ വാഴിച്ചല്‍ അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍ അഖിലേഷിന്റെ(24) അച്ഛന്‍ മണിയനെയും പൊലീസ് ചോദ്യം ചെയ്യും.
മണിയന് സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രധാന പ്രതി അഖിലേഷിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കേസിലെ രണ്ടാം പ്രതി രാഹുലിനെ കൂടി കസ്റ്റഡിയില്‍ വാങ്ങി അച്ഛനെയും മക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

Top