സംസ്ഥാനത്തെ അദ്ധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും ;ക്ലാസുകൾ ഓൺലൈനിൽ :ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവം ഓൺലൈനായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓൺലൈനിലുമായി കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാം. ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു വിളിച്ച സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂൺ ഒന്നിന് ക്ലാസുകൾ തുടങ്ങാൻ ധാരണയായത്.

അതേസമയം ജൂൺ 15 മുതൽ അവസാനവർഷ ബിരുദ ബിരുദാനന്തര പരീക്ഷകൾ ഷെഡ്യൂൾ ചെയ്യും. ജൂലായ് 31നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ഒന്നാം ക്ലാസിൽ ഓൺലൈനായി പ്രവേശനോത്സവം നടത്തും. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക. പ്ലസ് ടൂ ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും.

ഇതുവരെ പ്ലസ് വൺ ക്ലാസുകളും പരീക്ഷകളും പൂർത്തിയാകാത്തതാണ് തീരുമാനം വൈകുന്നത്.ഓഫ്‌ലൈൻ പരീക്ഷകൾക്കാണ് കൂടുതൽ സർവകലാശാലകളും താത്പര്യം പ്രകടിപ്പിച്ചത്.

Top