രാഖിയെ കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയത് ചേട്ടൻ; കാമുകിയെ കയറിന് കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊന്നത് അനുജൻ; കുഴിമൂടുമ്പോൾ മക്കളുടെ തോളത്ത് കൈവച്ച് കണ്ടു നിന്ന് അച്ഛനും.കേസില്‍ ഒന്നാം പ്രതിയും സൈനികനുമായ അഖില്‍

കൊച്ചി:അമ്പൂരിയില്‍ രാഖിയെന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സൈനികനുമായ അഖില്‍ പിടിയിയിലായപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് .അഖിൽ താലികെട്ടി സ്വന്തമാക്കിയെന്ന് കരുതിയ രാഖിയെ വകവരുത്തിയത് കൊടുംകാട്ടിൽ കഞ്ചാവ് വളർത്തിയ പിതാവിന്റെ ക്രൂരത ആണ് ഇപ്പോൾ പുറത്ത് വരുന്നത് . രാഖിയെ കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയത് ചേട്ടൻ. കാമുകിയെ കയറിന് കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊന്നത് അനുജൻ ആയിരുന്നു . കുഴിമൂടുമ്പോൾ മക്കളുടെ തോളത്ത് കൈവച്ച് കണ്ടു നിന്ന് അച്ഛനും ഉണ്ടായിരുന്നു മൃതദേഹം അഴുകി മണംവരാതിരിക്കാൻ ഉപ്പു ചേർക്കാൻ ഉപദേശിച്ചതും അഖിലിന്റെ അച്ഛൻ മണിയൻ.രാഖിയെന്ന പെൺകുട്ടിയെ മണിയൻ ആയ ഭർത്താവും മക്കളും ചേർന്ന് നടത്തിയ ക്രൂരത അമ്മയും നേരത്തെ അറിഞ്ഞു എന്നതും ഞെട്ടിക്കുന്നതാണ് .കഞ്ചാവ് മണിയൻ വീണ്ടും അമ്പൂരിയിലെ വില്ലനാകുന്നു.. ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അഖിലിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ വരുന്നുണ്ടെന്ന് വിവരം കിട്ടിയയുടന്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.അഖിലിന്റെ മൊഴിയിലൂടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ക്രൂരത പുറത്താകുന്നത് .

ഒരു കാലത്ത് അമ്പൂരിയിലെ വില്ലനായിരുന്നു കഞ്ചാവ് മണിയൻ. മലയോരത്ത് കഞ്ചാവ് കച്ചവടവുമായി നടന്ന രാജപ്പൻ നായർ. ഇയാളുടെ യഥാർത്ഥ പേരു പോലും ആർക്കും അറിയില്ലായിരുന്നു. അമ്പൂരിയിൽ ഭീതി വിടർത്തി കഞ്ചാവ് കച്ചവടവുമായി മണിയൻ നടന്നു. രണ്ട് ആൺ മക്കളും വളർന്നു വലുതായി. ഇളയവൻ പട്ടാളത്തിൽ പോയതോടെ പ്രത്യക്ഷത്തിലെ തട്ടിപ്പുകൾ മണിയൻ നിർത്തി. ഇതോടെ മണിയൻ രാജേന്ദ്രൻ നായരായി. പുതിയ വീടിന്റെ പണിത്തിരക്കിലായി. രാഖിയുടെ കൊലപാതകത്തോടെ വീണ്ടും അമ്പൂരിയിലെ വില്ലനാകുകയാണ് ഈ മണിയൻ . രാഖിയെ കൊലപ്പെടുത്തിയതിൽ അച്ഛൻ സഹായവും കിട്ടിയെന്ന് മുഖ്യ പ്രതി അഖിൽ പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ അച്ഛനും കേസിൽ അറസ്റ്റിലാകും. അമ്മയ്ക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. എന്നാൽ അവർ കൊലയിൽ പങ്കാളിയല്ല. അതുകൊണ്ട് തന്നെ അവർക്കെതിരെ കേസ് വരില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജപ്പൻ നായരുടെ കുടുംബത്തിന്റെ ക്രൂരതയാണ് രാഖിയുടെ കൊലപാതകം അമ്പൂരിയിൽ ചർച്ചയാക്കുന്നത്. എല്ലാത്തിനും പിന്നിൽ ആൺമക്കളാണെന്ന് പറഞ്ഞ് കേസ് ഒഴിവാക്കാൻ രാജപ്പൻ എന്ന മണിയൻ ശ്രമിച്ചിരുന്നു. ഇത് തകർക്കുന്നതാണ് അഖിലിന്റെ മൊഴി. ഇതോടെ രാജപ്പനും കുടുങ്ങും. രാഖിയുടെ മൃതദേഹം കണ്ടെടുത്തപ്പോൾ മണിയൻ ഒളിവിലായിരുന്നു. പിന്നീട് കേസിൽ പ്രതിയാകാതിരിക്കാൻ അച്ഛൻ വീട്ടിൽ തിരിച്ചെത്തി. മക്കളെ ന്യായീകരിക്കാതെ അന്വേഷണവുമായി സഹകരിച്ച നല്ലച്ഛനായി. ഇതിനിടെയാണ് നാട്ടുകാർ വീട്ടിൽ കുഴിയെടുക്കാൻ അച്ഛനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. അപ്പോഴും മണിയൻ വീട്ടിൽ തുടർന്നു. ഇതിനിടെയാണ് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തി അറസ്റ്റ് വരിച്ച അഖിൽ അച്ഛനെ ഒറ്റികൊടുത്ത് സത്യം പറയുന്നത്. ഇതാണ് മണിയനേയും കേസിൽ പ്രതിയാക്കുന്നത്. നാല് പ്രതികളാകും കൊലക്കേസിൽ ഉണ്ടാകുക.

നേരത്തെ പിടിയിലായ രണ്ടാം പ്രതിയും സഹോദരനുമായ രാഹുല്‍ കുറ്റം സമ്മതിക്കുകയും അഖിലിനെതിരെ നിര്‍ണായക മൊഴി നല്‍കുകയും ചെയ്തിരുന്നു. അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നും രാഖിയെ കാറില്‍ കയറ്റി.അഖിലായിരുന്നു ആദ്യം വാഹനം ഓടിച്ചത്. യാത്രക്കിടെ വിവാഹത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി. ശേഷം അഖില്‍ പിന്‍സീറ്റിലേക്ക് മാറി രാഖിയുടെ കഴുത്ത് ഞെരിച്ചു. വീട്ടിലെത്തി കയര്‍ കഴുത്തില്‍ കുരുക്കി താന്‍ മരണം ഉറപ്പാക്കിയെന്നും വസ്ത്രങ്ങളും ഫോണും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുല്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

കാറിൽവച്ച് തർക്കമുണ്ടായപ്പോൾ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. വീട്ടിലെത്തിച്ചു കയർ കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കിയതായും അഖിൽ പൊലീസിനോടു പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. ഡൽഹിയിൽനിന്നാണ് അഖിൽ തിരുവനന്തപുരത്ത് എത്തിയത്. കീഴടങ്ങാൻ എത്തുന്നതായി അഖിലിന്റെ പിതാവും പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ സൈന്യത്തിന്റെ സഹായത്തോടെ എല്ലാം പൊലീസ് പിൻകൂട്ടി അറിഞ്ഞിരുന്നു. അഖിലിന്റെ സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. രാഹുൽ ശനിയാഴ്ച കുറ്റം സമ്മതിച്ചു. രാഖിയെ കൊല്ലുന്നതിനു മുൻകൂട്ടി തീരുമാനിച്ചിരുന്നെന്നാണു രാഹുൽ പൊലീസിനോടു പറഞ്ഞത്.

മൃതദേഹം മറവുചെയ്യാൻ അച്ഛനും സഹായിച്ചെന്ന് പ്രതി അഖിൽ മൊഴി നൽകി. കൊലപാതകത്തിന് ശേഷം നേരേ പോയത് കാശ്മീരിലേക്കായിരുന്നെന്നും അഖിൽ മൊഴി നൽകി. ചേ്ട്ടൻ രാഹുൽ എല്ലാ കാര്യങ്ങൾക്കും സഹായം ചെയ്‌തെന്നും മൊഴിയിലുണ്ട്. അഖിലിനെയും രാഹുലിനെയും പൊലീസ് ഒരുമിച്ച് ചോദ്യം ചെയ്യാനാകും സാധ്യത. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാഖിയുടെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ ഇതുവരെയും കണ്ടെത്തിയിട്ടില്ല. മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. രാഖിയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ അഖിലിലേക്ക് പൊലീസ് എത്തിയത്. ആറുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 15-ന് അഖിൽ രാഖിയെ എറണാകുളത്തെ ക്ഷേത്രത്തിൽവെച്ച് മാലചാർത്തിയിരുന്നു. ഇതിനുശേഷം അന്തിയൂർകോണത്തുള്ള യുവതിയുമായി അഖിൽ വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞ രാഖി കല്യാണംമുടക്കുമെന്ന് പറഞ്ഞതാണ് കൊലപാതകത്തിന് പ്രകോപനമായത്. അഖിൽ നിർമ്മിക്കുന്ന വീട്ടിൽവച്ചുതന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കുഴിച്ചുമൂടാനായി നേരത്തെ കുഴിയെടുത്തിരുന്നു. അഖിൽ പുതുതായി നിർമ്മിക്കുന്ന വീട് കാണിച്ചുതരാമെന്നുപറഞ്ഞ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തിയ രാഖിയെ അവിടെനിന്ന് കാറിൽ കയറ്റി കൊണ്ടുവരികയായിരുന്നു. ഡ്രൈവിങ് സീറ്റിന് എതിർഭാഗത്തായിരുന്നു രാഖി ഇരുന്നത്. കാറിൽ വഴക്ക് മൂത്തപ്പോൾ അഖിൽ പുറകിലിരിക്കുകയും രാഹുൽ കാർ ഓടിക്കുകയുമായിരുന്നു. തുടർന്ന് പിന്നിൽനിന്ന് അഖിൽ കഴുത്തുഞെരിക്കുകയായിരുന്നു. പിന്നാലെ രാഹുൽ കയറുകൊണ്ട് കഴുത്തുമുറുക്കി മരണം ഉറപ്പാക്കി. ജഡത്തിൽനിന്ന് മാറ്റിയ വസ്ത്രങ്ങൾ പന്നീട് കത്തിച്ചുകളഞ്ഞെന്നാണ് രാഹുലും പറയുന്നത്. ഇതിന്റെ തെളിവ് ലഭിച്ചിട്ടില്ല.

അഖിലിന്റെയും രാഹുലിന്റെയും അച്ഛൻ മണിയനും പങ്കുള്ളതായി പരിസരവാസികളുടെ മൊഴിയും പൊലീസിന് കിട്ടി. അഖിലിന്റെ അച്ഛൻ മണിയൻ എന്ന കഞ്ചാവ് മണിയൻ പറയുന്നതെല്ലാം കള്ളമെന്ന് അയൽവാസികൾ മാധ്യമങ്ങൾക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തി. രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മറവു ചെയ്യാൻ പറമ്പിൽ കുഴിയെടുത്തത് അച്ഛന്റെ കൂടി നിർദ്ദേശ പ്രകാരമാണെന്നും കുഴിച്ചുമൂടിയപ്പോൾ മണിയനും മക്കൾക്കൊപ്പം ഉണ്ടായിരുന്നെന്നുമാണ് അയൽവാസികളുടെ മൊഴി. അഖിലും രാഹുലും മണിയനും അയൽക്കാരനും ആദ്യം പടിയിലായ ആദർശും ചേർന്നാണ് പറമ്പിൽ കുഴിയെടുക്കുന്നതിനായി കിളച്ചത്. ‘ആ പയ്യന്മാരുടെ അച്ഛൻ പറയുന്നത് ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ്. ഇത് നൂറു ശതമാനം കള്ളമാണ്. അയാൾ നാക്കെടുത്താൽ പറയുന്നത് നുണയാണ്. ഇവിടെ മുഴുവൻ കിളച്ച് മറിച്ചത് അയാളുടെ അറിവോടെയാണ്’– ഇതാണ് നാട്ടുകാരുടെ മൊഴി.

Top