പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൂട്ടിയിട്ട് കൂട്ടബലാത്സംഗം; പത്ത് ദിവസം ലോഡ്ജില്‍ പൂട്ടിയിട്ടു

ബംഗളുരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പൂട്ടിയിട്ട് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തു. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ ക്രൂരമായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്ന കണക്കുകള്‍ പുറത്ത് വരുന്നതിനിടയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ലോഡ്ജില്‍ പൂട്ടിയിട്ടാണ് പീഡനം നടത്തിയത്. ബെംഗളുരു വൈറ്റ്ഫീല്‍ഡില്‍ നടന്ന സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലുപേരെയും പിടികൂടിയതായും പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയതായും വൈറ്റ്ഫീല്‍ഡ് ഡിസിപി അബ്ദുല്‍ അഹദ് പറഞ്ഞു. 22നും 25നും ഇടയിലുള്ള മൂന്നു സുഹൃത്തുക്കളും 55കാരന്‍ ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ മുഖ്യപ്രതി വൈറ്റ്ഫീല്‍ഡില്‍ ചായക്കട നടത്തുകയാണ്. അവിടെവച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 26നായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്നു ഒക്ടോബര്‍ 30ന് പിതാവ് പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം ചുരുളഴിഞ്ഞത്.

Top