പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; വിവാഹം കഴിഞ്ഞെന്ന് പെൺകുട്ടി

പിതാവിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന മകളെ നാലംഗസംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിൽ വഴിത്തിരിവ്. തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും വിവാഹം കഴിഞ്ഞെന്നും വ്യക്തമാക്കി പെൺകുട്ടി വീഡിയോ പുറത്തുവിട്ടു.

തട്ടിക്കൊണ്ട് പോകലിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പതിനെട്ടുകാരിയായ ശാലിനി വീഡിയോ പുറത്തുവിട്ടത്.തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ മുദപ്പള്ളി സ്വദേശിയായ യുവതിയെ ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിതാവിനൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് മൂന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

പിതാവിനെ തള്ളിമാറ്റി പെൺകുട്ടിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലുള്ള ഒരാൾ യുവതിയുമായി അടുപ്പമുള്ള 24കാരനാണെന്ന് കണ്ടെത്തി.

മറ്റൊരാൾ പെൺകുട്ടിയുടെ സമീപവാസിയാണെന്നും തിരിച്ചറിഞ്ഞു. ഇരുവരെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിച്ചതോടെയാണ് പെൺകുട്ടി വീഡിയോ പുറത്തുവിട്ടത്. യുവതിയും കാമുകനായ ജോണിയും വീഡിയോയിൽ കാര്യങ്ങൾ വ്യക്തമാക്കി. തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും ജോണിയുമായുള്ള വിവാഹം കഴിഞ്ഞെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും നാല് വർഷമായി ജോണിയുമായി പ്രണയത്തിലായിരുന്നു.

കൂട്ടിക്കൊണ്ട് പോകാനാണ് ജോണി ക്ഷേത്രത്തിൽ എത്തിയത്. എന്നാൽ മാസ്ക് ധരിച്ചിരുന്നതിനാൽ ജോണിയെ തിരിച്ചറിനായില്ല. ഇതുകാരണമാണ് അവര്‍ ബലംപ്രയോഗിച്ചതെന്നും പിന്നീടാണ് കാമുകനെ തിരിച്ചറിഞ്ഞതെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു.മാസങ്ങൾക്ക് മുൻപ് യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞാണ് ഇയാള്‍ വീണ്ടും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുമായി ഒളിച്ചോടിയതിന് ഇയാൾക്കെതിരെ നേരത്തെയും കേസെടുത്തിരുന്നു.

നാല് പേർ ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പോലീസ് പറഞ്ഞു.

Top