വര്‍ഷങ്ങളായി മണ്ഡലവ്രതം നോക്കുന്നുണ്ട്, ഇപ്രാവശ്യവും വ്രതം നോക്കും, ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടും; രേഷ്മ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീയ്ക്കും പ്രവേശിക്കാമെന്നുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേരളമെമ്പാടും സമരങ്ങള്‍ ശക്തമാവുകയാണ്. വ്രതം നോക്കി എങ്ങനെ സ്ത്രീകള്‍ മല ചവിട്ടും? അങ്ങനെ പോകാന്‍ മാത്രം വിശ്വാസം ആര്‍ക്കാണുള്ളത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. അതിനിടയിലാണ് വര്‍ഷങ്ങളായി മണ്ഡലവ്രതം നോക്കുന്ന തന്റെ അനുഭവം പറഞ്ഞ് രേഷ്മ നിഷാന്ത് എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്രാവശ്യവും വ്രതം നോക്കും, ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുമെന്ന് രേഷ്മ പറയുന്നു.

രേഷ്മയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
വര്‍ഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാന്‍ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കില്‍ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു.

reshma2

മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികള്‍ വെടിഞ്ഞ്,
ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്…

ആര്‍ത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയര്‍പ്പുപോലെ,
മലമൂത്ര വിസര്‍ജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളല്‍ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂര്‍ണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..

വിശ്വാസത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയില്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യര്‍ത്ഥിക്കുന്നു.
#break_the_barrier

reshma

Top