ശബരിമലയില്‍ കനത്ത സുരക്ഷ; പതിനയ്യായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍, കര്‍ണാടക പോലീസും

സന്നിധാനം: മണ്ഡലകാല പൂജകള്‍ക്കായി നട തുറന്നതിനെ തുടര്‍ന്ന് ശബരിമല കനത്ത സുരക്ഷയില്‍. പല ഭീഷണികളെയും മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ സുരക്ഷ വര്‍ധിപ്പിച്ചത്. ശബരിമലയില്‍ അന്തിമമായി 15259 പോലീസുകാരെ വിന്യസിച്ചു.

പോലീസിന് പുറമെ തണ്ടര്‍ബോള്‍ട്ടും, ബോംബ് സ്‌ക്വഡും, കമാന്‍ഡോ സംഘങ്ങളും, എന്‍ ഡി ആര്‍ എഫും, റാപ്പിഡ് ആക്ഷന്‍ ഫോഴ്സും സംഘത്തിലുണ്ട്. അന്യസംസ്ഥാന പോലീസ് കര്‍ണ്ണാടകയില്‍ നിന്നും മാത്രം. ഒരു വനിതാ ഇന്‍സ്‌പെക്ടറും, രണ്ട് വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരും 30 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരുമടങ്ങുന്ന സംഘമാണ് കര്‍ണാടകയുടേത്.

ശബരിമലയില്‍ പ്രശ്‌നങ്ഹല്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ കൂടെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

Top