അറിയാതെയും ശരിക്കും ഒന്നു നോക്കാതെ പലതും ശരീരത്തില്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏതൊരു സാധനം ഉപയോഗിക്കും മുമ്പും ലേബല്‍ പരിശോധിക്കണം. ഇല്ലെങ്കില്‍ ഇതുപോലുള്ള പണികിട്ടും. ഷാംപൂ ആണെന്നു കരുതി ഹെയര്‍ റിമൂവല്‍ ക്രീം മുടിക്ക് തേച്ച പെണ്‍കുട്ടിക്ക് സംഭവിച്ചതെന്താണെന്നോ?
മസാച്യുസെറ്റ്സില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിക്കാണ് ഈ അബദ്ധം പറ്റിയത്. സഹോദരിമാരില്‍ ഒരാള്‍ ഷാംപൂ ആണെന്നു കരുതി ഹെയര്‍ റിമൂവല്‍ ക്രീം ഉപയോഗിച്ച കഥയാണ് ആ പെണ്‍കുട്ടിക്ക് പറയാനുള്ളത്. ലേബല്‍ ചെക്ക് ചെയ്തില്ലെങ്കില്‍ ഇതുപോലെ പണികിട്ടുമെന്നു സാരം. രണ്ടു സഹോദരിമാരില്‍ ഒരാളായ കയ്ല കോണോഴ്സാണ് ട്വിറ്ററില്‍ ഒരു ചിത്രം ഷെയര്‍ ചെയ്തത്. ഷാംപൂ ആണെന്നു കരുതി ഹെയര്‍ റിമൂവല്‍ ക്രീം ഉപയോഗിച്ച സഹോദരിയുടെ ചിത്രമാണ് കയ്ല ഷെയര്‍ ചെയ്തത്. ഇപ്പോള്‍ സഹോദരിയുടെ തലയില്‍ ഏതാനും മുടി മാത്രമാണ് ശേഷിക്കുന്നത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ 45 വയസ്സുള്ള ഒരു കഷണ്ടിത്തലയനാണെന്നേ തോന്നൂ.
തലയുടെ ഒരു വശത്ത് മാത്രമാണ് മുടി ബാക്കിയുള്ളത്. നെയര്‍ എന്ന ഹെയര്‍ റിമൂവല്‍ ക്രീം ആണ് ഷംപൂ ആണെന്നു തെറ്റിദ്ധരിച്ചത്. ഇതുകണ്ട് ഷാംപൂ ആണെന്നു തെറ്റിദ്ധരിച്ച ലോകത്തിലെ ഏക വ്യക്തി തന്റെ സഹോദരിയായിരിക്കുമെന്നും കയ്ല പറയുന്നു. ചിത്രം വലിയ രീതിയിലുള്ള തരംഗമാണ് സൃഷ്ടിക്കുന്നത്. 65,000 തവണ ചിത്രം റീട്വീറ്റ് ചെയ്യപ്പെട്ടു. ചിലര്‍ ഇത് ഫേക്ക് ആണെന്നും മറ്റു ചിലര്‍ ഇത് ഫോട്ടോഷോപ്പ് ആണെന്നും പറയുന്നുണ്ട്. ഇതൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആണെന്നു വരെ ചിലര്‍ പറയുന്നുണ്ട്.