‘ജിഎന്‍പിസി’ക്ക് സമ്പൂര്‍ണ്ണ പതനം: അഡ്മിന്‍ അജിത്കുമാറിന്റെ വീട്ടില്‍ റെയ്ഡ്: തോക്കും മദ്യപാന പാര്‍ട്ടി ടിക്കറ്റുകളും കണ്ടെത്തി

തിരുവനന്തപുരം: ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കിയ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) എന്ന ഫേസ്ബുക്ക് കൂട്ടായ്മ മദ്യപാന പാര്‍ട്ടികളും സംഘടിപ്പിച്ചിരുന്നതായി എക്‌സൈസ് വകുപ്പ്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിന്‍ ആയ തിരുവനന്തപുരം നേമം സ്വദേശി അജിത് കുമാറിന്റെ (40) വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ മദ്യപാന പാര്‍ട്ടികളുടെ ടിക്കറ്റും എയര്‍ഗണ്ണും കണ്ടെത്തി. അജിത്തിനെതിരെ പുതിയ കേസ് എടുക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കുറ്റത്തിനു ജിഎന്‍പിസിക്കെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണു കേസെടുത്തത്. മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ളതും പരസ്യപ്രചാരണം നടത്തുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. അജിത് കുമാര്‍(40) ഒന്നാം പ്രതിയും ഭാര്യയും അഡ്മിന്‍മാരില്‍ ഒരാളുമായ വിനീത (33) രണ്ടാം പ്രതിയുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top