പ്രിയങ്ക​ഗാന്ധിയുടെ ​ഗോവ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി

പനാജി: തിരഞ്ഞെടുപ്പ്​ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി. പോർവോറിം മണ്ഡലത്തിലെ ഒരു കുട്ടം കോൺഗ്രസ്​ നേതാക്കളാണ്​ വെള്ളിയാഴ്ച രാവിലെ രാജിപ്രഖ്യാപിച്ചത്​.

സ്വതന്ത്ര എംഎൽഎ രോഹൻ ഖൗണ്ടയെ നേതാക്കൾ പിന്തുണയ്ക്കും. അടുത്ത വർഷം തുടക്കത്തിൽ നടക്കാൻ സാധ്യതയുള്ള നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഗൗരവത്തിൽ കാണുന്നില്ലെന്നാണ് രാജിവെച്ച നേതാക്കളുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ ഗൗരത്തോടെ മത്സരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് താൽപ്പര്യമില്ലെന്ന് തോന്നുന്നു. നേതാക്കളുടെ മനോഭാവം കണ്ടാൽ അങ്ങനെയാണ് തോന്നുക’ മുൻ ജില്ലാ പഞ്ചായത്ത് അംഗമായ ഗുപേഷ് നായിക് പറഞ്ഞു.

ഗോവ ഫോർവാർഡ് പാർട്ടി (ജിഎഫ്പി)യുമായി സഖ്യമുണ്ടാക്കിയതിനെ ചൊല്ലി പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരിക്കെയാണ് കൂട്ടരാജികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജിഎഫ്പി കോൺഗ്രസിന് പിന്തുണ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഈ ഘട്ടത്തിൽ അതിനെ സഖ്യമായി കാണാനാവില്ലെന്നും ഗോവയിൽ കോൺഗ്രസിന്റെ ചുമതലയുള്ള പി.ചിദംബരം പറഞ്ഞു.

കോൺഗ്രസിന്​ മറ്റൊരു തിരിച്ചടിയായി ദക്ഷിണ ഗോവയിൽനിന്നുള്ള മുതിർന്ന നേതാവ്​ മൊറേനോ റെ​ബെലോ രാജി പ്രഖ്യാപിച്ചിരുന്നു. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന കർ​ട്ടോറിം മണ്ഡലത്തിലെ എം.എൽ.എയായ അലിക്​സോ റെജിനൽഡോ ലോറൻകോയ്​ക്ക്​ പാർട്ടി സ്​ഥാനാർഥിത്വം നൽകിയതിൽ അതൃപ്​തി അറിയിച്ചിരുന്നു. കൂടാതെ പാർട്ടി നടപടിയിൽ അസ്വസ്​ഥനാണെന്നും റിബെലോ രാജിക്കത്തിൽ പറയുന്നു.

Top