ബാബുവിന്‌ നല്ലതുവരട്ടെയെന്ന് മാണി ,ബാബുവിന്‌ എതിരേ പറയേണ്ടെന്ന് പറയുമ്പോഴും ഒളിയമ്പ്

തിരുവനന്തപുരം : കെ. ബാബുവിന്‌ നല്ലതുവരട്ടെയെന്ന് കെ.എം മാണി. ബാബു തന്റെ നല്ല സുഹൃത്താണെന്നും അതുകൊണ്ടു തന്നെ ബാബുവിന്‌ എതിരേ പറയേണ്ട കാര്യം തനിക്കില്ലെന്നും വിശദീകരിച്ചുകൊണ്ടാണ്‌ മാണി രംഗത്തെത്തിയിരിക്കുന്നത്‌.എന്നാല്‍ നല്ലതു വരട്ടെ എന്നു പറയുമ്പോഴും ‘ബാബുവിന് എതിരെ പറയേണ്ട ‘കാര്യം ഇല്ല എന്നു പറഞ്ഞ് സംശയത്തിന്റെ നിഴല്‍ നില നിര്‍ത്തുകയും ചെയ്തു.

ദേശീയ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ കെ.എം മാണി ബാബുവിനെതിരെ പരോക്ഷമായി ആഞ്ഞടിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ്‌ വാര്‍ത്ത നിഷേധിച്ച്‌ മാണി രംഗത്തെത്തിയിരിക്കുന്നത്‌. ബാര്‍ കോഴക്കേസില്‍ താന്‍ പണം വാങ്ങിയെന്ന ആരോപണം കേട്ടുകേള്‍വി മാത്രമാണെന്നും ഗുരുതര ആരോപണമുള്ളത്‌ മന്ത്രി കെ. ബാബുവിനെതിരെയാണെന്നും മാണി ദേശീയ മാധ്യമങ്ങളോട്‌ പ്രതികരിച്ചിരുന്നു. തനിക്ക്‌ നേരിട്ട്‌ പണം നല്‍കിയെന്ന്‌ ബിജു രമേശ്‌ പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞു. ഗുരുതര ആരോപണമുള്ളത്‌ മന്ത്രി കെ. ബാബുവിനെതിരെയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ തുറന്നു പറയാന്‍ തനിക്കാകില്ലെന്നും മാണി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top