മറ്റു മുന്നണികള്‍ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്; എന്നാല്‍ ഒറ്റയ്ക്കു നില്‍ക്കാനാണ് തീരുമാനമെന്ന് കെഎം മാണി

maxresdefault

കോട്ടയം: യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും മറുപടിയായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയെത്തി. മറ്റു മുന്നണികള്‍ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്.എന്നാല്‍ മുന്നണി മാറ്റലത്തിന് തയ്യാറല്ല. ഇപ്പോള്‍ ഒറ്റയ്ക്കു നില്‍ക്കാനാണ് തീരുമാനമെന്ന് മാണി അറിയിച്ചു.

കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനു പ്രസക്തിയുണ്ട്. മുന്‍പും ഒറ്റയ്ക്കുനിന്നു കഴിവു തെളിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നിലപാടാണ് മോന്‍സ് ജോസഫും പി.ജെ.ജോസഫും പറഞ്ഞത്. യുഡിഎഫ് വിട്ട തീരുമാനത്തില്‍ മാറ്റമില്ലെന്നും മാണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കുമെന്ന കെ.എം.മാണിയുടെ പ്രസ്താവനയെ തള്ളി ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഇന്ന് മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്നും അതൊരു യാഥാര്‍ഥ്യമാണെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞിരുന്നു.

Top