സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍, സ്വര്‍ണം തൊട്ടാല്‍ കൈ പൊള്ളും. സ്വര്‍ണ്ണത്തിന്റെ വില കുതിച്ചുയരുകയാണ്. കല്യാണ സീസണ്‍ കഴിഞ്ഞതു കൊണ്ട് സാധാരണക്കാര്‍ക്ക് ഒന്നാശ്വസിക്കാം. എങ്കിലും സ്വര്‍ണം ഇപ്പോഴും വാങ്ങുന്നവര്‍ ഇല്ലാതില്ല. പവന് 240 രൂപ വര്‍ധിച്ച് 22640 രൂപയായി.
ഗ്രാമിന് 30 രൂപ കൂടി 2830 രൂപയായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നതിന് അനുകൂലമായി ബ്രിട്ടിഷ് ജനത വിധി എഴുതിയതിന് പിന്നാലെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. ആഭ്യന്തരവിപണിയില്‍ മാത്രം പവന് 480 രൂപയുടെ വര്‍ധനയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറുന്നത് സ്വര്‍ണ വിലയം സ്വാധീനിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇനിയുളള ദിവസങ്ങളിലും സ്വര്‍ണ വില കുത്തനേ ഉയരുമെന്നാണ് വിദഗ്ദ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഹിതപരിശോധനാ ഫലം വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനു വന്‍ തോതില്‍ വില കുതിച്ചു കയറി. പൗണ്ട്, രൂപ, യൂറോ എന്നീ നാണ്യങ്ങളുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കില്‍ മാര്‍ച്ച് ഒന്നിനു ശേഷമുളള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഇപ്പോള്‍ 68 രൂപയ്ക്കു മുകളിലാണ് രൂപയുടെ വിനിമയ നിരക്ക്.