സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്. ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 36,200 രൂപ ആയി. ഇന്നലെയാണ് ആദ്യമായി സ്വർണ്ണവില 36,000 മുകളിൽ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർദ്ധിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
36,120 രൂപയായിരുന്നു ഇന്നലെ വില.ജുലൈ 11 ന് സ്വർണം പവന് 35,800 രൂപയായിരുന്നു വില. ഇതിന് ശേഷം ജുലൈ 12 ന് പവന് വില 35,720 ആയി കുറഞ്ഞു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ദിവസേനെ സ്വർണ വില വർധിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയി ഔൺസ് വില 1826.74 ഡോളറായി ഉയർന്നു. 0.01ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ദേശീയ വിപണിയിൽ വിലയിൽ ചെറിയ കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഒരു പവൻ 24 കാരറ്റ് സ്വർണത്തിന് 48,289 രൂപയാണ്.