സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ വർദ്ധനവ് ;കഴിഞ്ഞ 12 ദിവസത്തിനിടെ വർദ്ധിച്ചത് 640 രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു. ഇന്ന് മാത്രം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി ഉയർന്നു.

കഴിഞ്ഞദിവസം 35,720 രൂപയായിരുന്നു പവന്റെ വില. കഴിഞ്ഞ 12 ദിവസത്തിനിടെ 640 രൂപയാണ് വർദ്ധിച്ചത്.


ജൂലൈ 12ന്, ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,807 ഡോളറാണ് നിരക്ക്.

Top