സംസ്ഥാനത്ത് സ്വർണ്ണവില കുതിക്കുന്നു ;ഇന്ന് മാത്രം വർദ്ധിച്ചത് പവന് 80 രൂപ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വില വർദ്ധിച്ചത്. ഇന്ന് മാത്രം പവന് 80 രൂപയാണ് വർധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ പവന്റെ വില 35,520 രൂപയായി ഉയർന്നു .4,440 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വർധിച്ചത്.

ഡോളർ ക്ഷയിച്ചതോടെ ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലെത്തി. എന്നിരുന്നാലും നിക്ഷേപകർ കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ഭാവിയിൽ പലിശ കൂട്ടേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി സംബന്ധിച്ച് കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 0.3 ശതമാനം ഉയർന്ന് 47,445 രൂപയായി. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വർധനവ് ഉണ്ടായിട്ടുണ്ട്.

Top