അർജുൻ ആയങ്കി സംസ്ഥാനാന്തര കള്ളക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് കസ്റ്റംസ് ; വലയിലാകാനുള്ളത് വമ്പൻ സ്രാവുകൾ

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് കസ്റ്റംസ്. റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം കോടതിയെ അറിയിച്ചിരിക്കുന്നത്. 14 ദിവസംകൂടി അർജുനെ റിമാൻഡ് ചെയ്യണമെന്നാണ് ആവശ്യം.

റിമാൻഡ് കാലാവധി പുതുക്കുന്ന സ്വാഭാവിക നടപടിയുടെ ഭാഗമായി അർജുനെ കോടതിയിൽ ഹാജരാക്കണം. ഇതിനിടെയാണ് റിമാൻഡ് നീട്ടണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കേ ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണ് അർജുൻ. ഇതിനിടെയാണ് കസ്റ്റംസിന്റെ നിർണായക നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തിന് പുറത്തുള്ള വൻ സ്വർണക്കടത്ത് റാക്കറ്റുകളുമായി അർജുന് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് അറിയിക്കുന്നത്. ഇവരുമായി ചേർന്ന് നിരവധി തവണ സംസ്ഥാനത്തിന് പുറത്തേക്ക് സ്വർണം കടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഇനിയും അറസ്റ്റിലാകാനുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.

അതേസമയം കേസിൽ മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി. രാവിലെ പതിനൊന്നു മണിയോടെയാണ് ഓഫിസിൽ എത്തിയത്. സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ താമസിക്കാന്‍ മുഹമ്മദ് സഹായിച്ചെന്നാണ് കസ്റ്റംസ് പറയുന്നത്. മുഹമ്മദിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.കഴിഞ്ഞ ആഴ്ച്ച സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ എത്തിയ മുഹമ്മദ്‌ ഷാഫിയെ തിരിച്ചയച്ചിരുന്നു. പറഞ്ഞ ദിവസം വന്നാൽ മതിയെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്.

അതിനു മുൻപ് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മുഹമ്മദ് ഷാഫി കസ്റ്റംസിൽ ഹാജരായിരുന്നില്ല. വയറു വേദനയാണ് കാരണം പറഞ്ഞത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസം ഹാജരാകുമെന്നാണ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മതിയെന്ന് കാണിച്ചു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.

Top