മുഖ്യമന്ത്രി ഡോളര്‍ കടത്തി! പിണറായി കടുത്ത പ്രതിസന്ധിയിൽ! പ്രതികളുടെ മൊഴി പുറത്ത്.മുഖ്യമന്ത്രിയ്‌ക്കും, ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറൻസി കടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്തുകേസ് പ്രതികളുടെ മൊഴി വിവരങ്ങൾ വീണ്ടും പുറത്ത്. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷും . മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന പോലീസിന് മൊഴി നൽകി. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന് വേണ്ടിയും വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്ന പോലീസിനോട് പറഞ്ഞു.

കസ്റ്റംസ് സരിത്തിനു നൽകിയ കാരണം കാണിക്കൽ നോട്ടിസിലാണ്, മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളർ കടത്തിയെന്ന തരത്തിലുള്ള സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ 2017ലെ വിദേശ യാത്രയ്ക്കിടെ കൊണ്ടുപോകാൻ മറന്ന ഒരു പൊതി വിദേശത്തേക്ക് അറ്റാഷെ വഴി എത്തിച്ചു നൽകിയെന്നും അതിൽ ഡോളറായിരുന്നു എന്നും സരിത്ത് സ്വപ്നയോടു പറഞ്ഞുവെന്നാണ് മൊഴി.

മുഖ്യമന്ത്രി യാത്രയിൽ കൊണ്ടുപോകാൻ മറന്ന പൊതി കൊണ്ടുപോകേണ്ടതുണ്ടോ എന്ന് കോൺസൽ ജനറൽ സ്വപ്നയോടു ചോദിച്ചിരുന്നു. തുടർന്ന് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചു ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഹരികൃഷ്ണനിൽനിന്നു സരിത്ത് പൊതി വാങ്ങി. സരിത്ത് ഈ പാക്കറ്റ് എക്സ്റേ മെഷീനിൽ കടത്തി വിട്ടപ്പോൾ കെട്ടുകണക്കിന് ഡോളറും മറ്റു ചില സാധനങ്ങളും കണ്ടെന്നും ഇതു തന്നോടു പറഞ്ഞു എന്നുമാണ് സ്വപ്ന മൊഴിയിൽ പറഞ്ഞിരിക്കുന്നത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

സ്വപ്നയുടെ നിർദേശപ്രകാരം സരിത്ത് ഈ പാക്കറ്റ് അറ്റാഷെയെ ഏൽപിച്ചുവെന്നും അദ്ദേഹം ഇവ വിദേശത്തേക്കു കൊണ്ടുപോയി മുഖ്യമന്ത്രിക്കു കൈമാറി എന്നും മൊഴിയിലുണ്ട്. കോൺസൽ ജനറലും നയതന്ത്ര ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരെങ്കിലും സ്വർണം കടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണനും കടത്തിയിട്ടുണ്ടെന്നു സരിത്ത് തന്നോടു പറഞ്ഞത് സ്വപ്ന മൊഴിയിൽ പറയുന്നു. നേരത്തേയും ഈ മൊഴി സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിരുന്നു.

സ്വപനയുടെ വിവരണം ഇങ്ങനെയാണ് ,2017 ലായിരുന്നു സംഭവം. അന്ന് മുഖ്യമന്ത്രി നടത്തിയ യുഎഇ യാത്രയോട് അനുബന്ധിച്ചാണ് കറൻസികൾ കടത്തിയത്. യുഎഇയിൽ എത്തിയ ശേഷം അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിണറായി വിജയന് ഒരു പാക്കറ്റ് ഉണ്ടെന്നും, അത് എത്തിക്കേണ്ടതുണ്ടെന്നും അറിയിച്ചു. നിർദ്ദേശ പ്രകാരം മുഖ്യമന്ത്രിയ്‌ക്കായുള്ള പാക്കറ്റ് കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയായ അഹമ്മദ് അൽദൗഖി നേരിട്ട് യുഎഇയിൽ നിന്നും എത്തിക്കുകയായിരുന്നുവെന്നും സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയ്‌ക്കായി വിദേശ കറൻസി കടത്തിയതായി സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തും നേരത്തെ മൊഴി നൽകിയിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. പാക്കറ്റ് എത്തിച്ചു നൽകിയതിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തന്നെന്നും സരിത്ത് വ്യക്തമാക്കിയിരുന്നു.

Top