സ്വര്‍ണ്ണകള്ളകടത്ത് തീവ്രവാദത്തിനായി !..ജലാല്‍,മുഹമ്മദ് ഷാഫി,ഹംജദ് അലി മൂന്ന് പേര്‍കൂടി അറസ്റ്റില്‍.ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍

കൊച്ചി: ഹവാല ഇടപാടുകള്‍ക്ക് പിടിവീഎന്നതോടെ ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍ ആണ് . ആഫ്രിക്കയില്‍ നിന്ന് യുഎഇ വഴി കേരളത്തില്‍ എത്തിക്കുന്ന സ്വര്‍ണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഐസ് ബന്ധമുള്ള സംഘടനകളും എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് .അതേസമയം സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത.് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും മൂവരും സ്വര്‍ണ്ണകടത്തില്‍ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നല്‍കുന്ന വിശദീകരണം. ഇതുവരെ അറസ്റ്റിലായവര്‍ക്കെല്ലാം നിര്‍ണായക പങ്കുണ്ടെന്നും തുടര്‍ന്നും അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

കേരളത്തില്‍ എത്തുന്ന സ്വര്‍ണ്ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിന് വേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അതേസമയം കേസില്‍ സ്വയം കസ്റ്റംസില്‍ കീഴടങ്ങിയ ജലാല്‍ സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തിയിരുന്നു.മലപ്പുറം തീരുരങ്ങാടി രജിസ്ട്രേഷന്‍ ഉള്ള കാര്‍ ജലാലിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. വാഹനം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയുള്ള കാറില്‍ സ്വര്‍ണ്ണകടത്തിനായി പ്രത്യേകം രഹസ്യ അറ സജ്ജീകരിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു.

കാറിന്റെ മുന്‍സീറ്റിന് അടിയിലാണ് അറ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് കാര്‍ വാങ്ങിയിട്ടുള്ളത്. കാറിന്റെ രജിസ്ര്ടേഷന്‍ ഇതുവരെ മാറിയിട്ടില്ല. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു ജലാല്‍ കൊച്ചി കസ്റ്റംസില്‍ കീഴടങ്ങിയത്. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

Top