കൊച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന. എൻഐഎ ഡിഐജി കെബി വന്ദനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു പരിശോധന. കൊച്ചി വിമാനത്താവളം വഴിയും സ്വർണം കടത്തിയിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി വന്ദനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് ഈ വിമാനത്താവളം വഴി തോക്ക് കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ അന്വേഷിച്ചു.
അതേസമയം സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷ് അയല്‍രാജ്യത്തെ സംഘടനകളുമായി ബന്ധം സ്ഥാപിച്ചിരുന്നെന്നു കണ്ടെത്തി. സ്വപ്‌നയുടെ മൊെബെല്‍ ഫോണില്‍നിന്നു കണ്ടെടുത്ത വിവരങ്ങളുടെ ചുവടുപിടിച്ച് എന്‍.ഐ.എയുടെ അന്വേഷണം രാജ്യസുരക്ഷാ വിഷയങ്ങളിലേക്ക്. കൂടുതല്‍ വിവരങ്ങള്‍ ചൊവ്വാഴ്ചയോടെ പുറത്തുവരും. കൂടുതല്‍ അറസ്റ്റുകളുമുണ്ടാകും.
ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു ഹൈദരാബാദില്‍ അറസ്റ്റിലായ ഒരാളുടെ ഡയറിയില്‍ ”കറുത്ത കുപ്പായമണിഞ്ഞ കേരള വനിത”യെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന വലയിലായത്. യാദൃച്ഛികമെങ്കിലും ഈ ”കറുപ്പ്” ആണ് സ്വര്‍ണക്കടത്തുകേസ് തുടക്കത്തില്‍ത്തന്നെ എന്‍.ഐ.എയുടെ പക്കലെത്താനുള്ള പ്രധാന കാരണം. സ്വപ്‌നയുടെ ഫോണിലെ ”ടെലഗ്രാം” ആപ്പില്‍നിന്നു കണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശ ചാരസംഘടനകളുമായുള്ള ബന്ധം, കൂട്ടിയിണക്കിയ കണ്ണികള്‍ എന്നിവയെപ്പറ്റിയും അന്വേഷണമുണ്ടാകും.
ഇസ്ലാമിക് സ്‌റ്റേറ്റിന് (ഐ.എസ്) കേരളത്തിലും കര്‍ണാടകയിലും ആഴത്തില്‍ വേരോട്ടമുണ്ടെന്ന യു.എന്‍. റിപ്പോര്‍ട്ടിനെത്തുടര്‍ന്നു വിശദ അന്വേഷണത്തിന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഐ.എസിന് പാക് ചാരസംഘടന ഐ.എസ്.ഐയുമായി പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു .
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്‍.ഐ.എയുടെ സ്‌പെഷല്‍ ടീം നടത്തുന്ന അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുകയാണ്. അറസ്റ്റിലായ ചിലരുടെ ഫോണുകളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളായ െഫെസല്‍ ഫരീദിനും റബിന്‍സിനും നേരത്തേ എന്‍.ഐ.എ. അന്വേഷിച്ച കനകമല ഐ.എസ്. കേസില്‍ പിടിയിലായ ചിലരുമായി ബന്ധമുണ്ടെന്നു കസ്റ്റഡിയിലുള്ള ചോദ്യംചെയ്യലില്‍ കെ.ടി. റമീസ് വെളിപ്പെടുത്തിയെന്നാണു വിവരം.
പല കേസുകളിലായി പിടിക്കപ്പെട്ടവരുടെ കേസ് നടത്തിപ്പിനും കുടുംബങ്ങളുടെ ചെലവിനും സംഘടനാ പ്രവര്‍ത്തനത്തിനും മറ്റുമായാണ് സ്വര്‍ണക്കടത്തു പണം വിനിയോഗിക്കുന്നതായും സംശയിക്കുന്നു. ഇവരുടെ പേരില്‍ വിദേശത്തു പിരിക്കുന്ന പണമാണു സ്വര്‍ണമായും ഹവാലയായും ഇന്ത്യയിലെത്തിക്കുന്നത്. ഫൈസലും റബിന്‍സും ദുബായിലെ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇവിടേക്കു കയറ്റിവടുന്നതിനു തടസമാകുന്ന തരത്തില്‍ അവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നു വിദേശകാര്യ മന്ത്രാലയം വഴി യു.എ.ഇ. അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.