തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്പലമുക്കിലെ ഫഌറ്റിലാണ് കസ്റ്റംസ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയാണ്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിരിക്കുകയാണ് പോലീസ്.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.തുടര്‍ന്ന് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കോസിലെ മുഖ്യ ആസുത്രകയായ സ്വപ്‌ന സുരേഷിന്റെ പങ്കിനെ കുറിച്ച് വ്യക്തമായത്.
അതേസമയം ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍. യു.എ.ഇ. കോണ്‍സുലേറ്റില്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവില്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.
സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്.
തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന നിലവില്‍ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്യുന്നത്. ഓപ്പറേഷണല്‍ മാനേജര്‍ എന്നതാണ് പദവി. കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്.
ഭക്ഷണവസ്തുവെന്ന പേരിലെത്തിയ ബാഗേജ് രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്നാണ് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. സരിത് യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനല്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. നേരത്തെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
ഇതിനുശേഷവും കോണ്‍സുലേറ്റിലെ ജീവനക്കാരനായാണ് ഇയാള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നത്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നതായാണ് വിവരം.