ട്രിപ്പിള്‍ സ്വര്‍ണവുമായി ബോള്‍ട്ടിന്റെ തിളക്കം

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ സ്വര്‍ണം. 4 X 100 മീറ്റര്‍ റിലേയില്‍ ജമൈക്കയെ ഒന്നാമതെത്തിച്ചാണ് ബോള്‍ട്ട് ട്രിപ്പിള്‍ തികച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിന്റെ പതിനൊന്നാം സ്വര്‍ണമാണിത്. ഇതേസമയം, രണ്ടാം സ്ഥാനത്തെത്തിയ അമേരിക്കന്‍ ടീമിനെ അയോഗ്യരാഹോള്‍ഡ് ബോള്‍ട്ട് ഫിനി
ഉസൈന്‍ ബോള്‍ട്ടിന്റെ വേഗത്തിന് മുന്നില്‍ ലോകം വീണ്ടും തലകുനിച്ചു. ബോള്‍ട്ട് മിന്നല്‍പ്പിണറായപ്പോള്‍ ജമൈയ്ക്കയ്ക്ക് 4 X 100 മീറ്ററില്‍ ഒന്നാം സ്ഥാനം. പക്ഷിക്കൂട് സ്‌റ്റേഡിയത്തില്‍ 37.36 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, നിക്കേല്‍ അഷ്മീഡ് എന്നിവര്‍ക്കൊപ്പം ബോള്‍ട്ട് നേടിയത് ലോക ചാന്പ്യന്‍ഷിപ്പിലെ പതിനൊന്നാം സ്വര്‍ണം. മൂന്നാം ട്രിപ്പിള്‍ സ്വര്‍ണത്തിളക്കവും.
100, 200 മീറ്ററുകളിലും ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. ജസ്റ്റിന്‍ ഗാറ്റ്ലിനും ടൈസണ്‍ ഗേയും ഉള്‍പ്പെട്ട അമേരിക്കന്‍ ടീം വേഗപ്പോരില്‍ രണ്ടാമതെത്തിയെങ്കിലും അയോഗ്യരാക്കപ്പെട്ടു. അവസാന ലാപ്പിലോടിയ മൈക് റോജേഴ്‌സ് നിശ്ചിത ദൂരത്തിനകം ബാറ്റണ്‍ സ്വീകരിക്കാതിരുന്നതിനാലാണ് അയോഗ്യത.
ഇതോടെ മൂന്നാം സ്ഥാനക്കാരായ ചൈനയ്ക്ക് വെള്ളിയും നാലാം സ്ഥാനക്കാരായ വെങ്കലവും കിട്ടി. ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന വികാസ് ഗൗഡയ്ക്ക് ഒന്‍പതാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Top