തിരുവനന്തപുരം:പ്രതിഷേധിക്കുന്ന പ്രതിപക്ഷാംഗങ്ങളോട് നിശബ്ദമായി ഇരുന്നില്ലെങ്കില്‍ പുറത്തേക്ക് പോകാന്‍ ഗവര്‍ണ്ണര്‍ ആര്‍ സദാശിവം.പ്ലക്കാഡുകളുമായി നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പ്രതിഷേധിച്ചതാണ് ഗവര്‍ണ്ണറെ ചൊടിപ്പിച്ചത്.അദ്ധേഹം പ്രസാഗം ആരംഭിച്ചത് മുതല്‍ തന്നെ പ്ലക്കാഡുകള്‍ ഉയര്‍ത്തി വിഎസ് അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ മുദ്രാവക്യം വിളിച്ച് പ്രതിഷേധിച്ചു.പ്രസംഗം തുടരാനാകാതെ വന്നതോടെയാണ് ഭരണഘടനാപരമായ കടമ നിറവേറ്റണമെന്ന മുഖവുരയോടെ ആര്‍ സദാശിവം പ്രതിപക്ഷത്തിനെതിരെ പറഞ്ഞത്.ജനാധിപത്യപരമായി പ്രതിഷേധിക്കൂ,അല്ലെങ്കില്‍ പുറത്ത് പോകൂ എന്ന് വിഎസിന്റേ പേരെടുത്ത് അദ്ധേഹം പറഞ്ഞു.നാളെ നിങ്ങള്‍ക്കും ഈ അവസ്ഥ ഉണ്ടാകാം എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോകുകയായിരുന്നു.തുടര്‍ന്ന് യുദ്ധസ്മാരകത്തിന് മുന്‍പിലെത്തിയ പ്രതിപക്ഷാംഗങ്ങള്‍ അവിടെ ധര്‍ണ്ണ നടത്തി.
സോളാര്‍,ബാര്‍കോഴ ആരോപണങ്ങളില്‍ നട്ടം തിരിയുന്ന സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന് വിഎസ് തുടക്കത്തില്‍ തന്നെ സദാശിവത്തോട് ആവശ്യപ്പെട്ടിരുന്നു.ഇത് തള്ളിയാണ് ഭരണഘടനപരമായ ബാധ്യത നിറവേറ്റണം എന്ന് പറഞ്ഞ് അദ്ധേഹം നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്.