ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ഇതോടെ ലോകായുക്ത ഭേദഗതി പ്രാബല്യത്തിലായി. ലോകായുക്തയുടെ വിധി ഇനി സർക്കാരിന് തള്ളാനാകും.
കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് തീരുമാനമാകാതെ നിന്ന അവസരത്തിലാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. ഗവർണറെ കണ്ട മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് അദ്ദേഹത്തോട് വിശദീകരിച്ചിരുന്നു.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ ദിവസം തന്നെ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകുന്നതിന്‍റെ സൂചനയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തലസ്ഥാനത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഒരുമണിക്കൂറിനുശേഷം തന്നെ രാജ്ഭവനിലെത്തിയിരുന്നു.
കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാനിടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ ഭേഗദതി വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. നേരത്തെ ഗവര്‍ണര്‍ നല്‍കിയ കത്തിന് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത് ഗുണം ചെയ്തിരിക്കുകയാണ്.