
കോട്ടയം:ബിജു രാധാകൃഷ്ണനും സരിതയ്ക്കും ഇടതുപക്ഷത്തിന്റെയും ബാര്‍ ഉടമകളുടെയും കൂട്ടുകിട്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വി.എം സുധീരന്റെ ജനരക്ഷായാത്രയ്ക്ക് കോട്ടയം പാമ്പാടിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. സര്‍ക്കാരിനോട് അസഹിഷ്ണുതയുള്ളവര്‍ ഒരുമിച്ച് നില്‍ക്കുകയാണ്. ആരൊക്കെ എതിര്‍ത്താലും സര്‍ക്കാര്‍ മുന്നോട്ടുപോകും. ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിനെ നയിക്കുന്നത്. മുഖ്യമന്ത്രിക്ക് 1.90 കോടി നല്‍കിയെന്ന് ആരോപിക്കുന്നവര്‍ എന്തുനേടിയെന്ന് പറയണം. പത്ത് ദിവസംമുമ്പ് മുഖ്യമന്ത്രി പിതൃതുല്യനെന്ന് വിശേഷിപ്പിച്ചവരാണ് മുഖ്യമന്ത്രിക്ക് 1.90 കോടി നല്‍കിയെന്ന് ആരോപിക്കുന്നവര്‍ എന്തുനേടിയെന്ന് പറയണം. പത്ത് ദിവസംമുമ്പ് മുഖ്യമന്ത്രി പിതൃതുല്യനെന്ന് വിശേഷിപ്പിച്ചവരാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് .സരിതയ്ക്കും ബിജുവിനും കൂട്ട് ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സരിത ഒരു കോടി 90 ലക്ഷം രൂപ തന്നതായി പറഞ്ഞു കേട്ടു. ദുരിതാശ്വാസനിധിയിലേക്ക് രണ്ടു ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നയാളാണ് ഒരു കോടി 90 ലക്ഷം തന്നുവെന്ന് പറയുന്നത്. എന്തിനാണ് അവര്‍ ഈ പണം നല്‍കിയതെന്നും ഇതുകൊണ്ട് അവര്‍ക്ക് എന്ത് നേട്ടമുണ്ടായെന്നും വ്യക്തമാക്കണം. എന്തെങ്കിലും നേട്ടമില്ലാതെ എത്ര വലിയ സമ്പന്നനായാലും ഇത്രയും തുക നല്‍കുമോ? പത്ത് ദിവസം മുന്‍പ് തന്നെ പിതൃതുല്യനെന്നാണ് വിളിച്ചത്. പത്തു ദിവസം കഴിഞ്ഞ് ഇങ്ങനെ പറയുന്നവരെ എന്താണ് വിശേഷിപ്പിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് കോട്ടയം പാമ്പാടിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളര്‍ കേസുമായി ബന്ധപ്പെട്ട് സോളര്‍ കമ്മിഷനുമുന്നില്‍ സരിത നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെ പൂര്‍ണമായും നിഷേധിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ നല്‍കിയ ചെക്കുപോലും മടങ്ങിപ്പോകുകയായിരുന്നു. ഇതേ സരിത തനിക്കു കോടികള്‍ നല്‍കിയെന്ന് പറഞ്ഞാല്‍ അതാരെങ്കിലും വിശ്വസിക്കുമോ? മാത്രമല്ല, ഇത്രയും പണം നല്‍കിയെങ്കില്‍ അതിലൂടെ അവര്‍ എന്തു നേടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭയോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് മുഖ്യമന്ത്രി സരിതയുടെ ആരോപണങ്ങളോടു പ്രതികരിച്ചത്.
സരിതയ്ക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. 1.90 കോടി രൂപ തന്നവര്‍ക്കു തന്റെ ലെറ്റര്‍പാഡ് പോലും സ്വന്തമാക്കാന്‍ സാധിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. സരിതയുടെ നേരത്തെ കമ്മിഷനില്‍ ഇക്കാര്യം പറയാത്തതെന്തുകൊണ്ടാണ്? സരിത പറയുന്നത് കേരളം വിശ്വസിക്കില്ല. ഇതുകൊണ്ടൊന്നും ജനങ്ങളുടെ ചിന്താഗതി മാറ്റാന്‍ സാധിക്കില്ല. സരിതയുടെ തട്ടിപ്പ് വിശ്വസിക്കുന്നവര്‍ നാളെ ദുഃഖിക്കേണ്ടിവരും. ചില മാധ്യമങ്ങള്‍ സോളര്‍ കമ്പനിയെ മഹത്വവത്കരിച്ചു. ഇവര്‍ മാധ്യമങ്ങളുടെ അടക്കം പലരുടെയു പേരുകള്‍ ഉപയോഗിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ അടങ്ങിയ ഒരു സിഡി തനിക്ക് ലഭിച്ചിട്ടുണ്ട്. അതു താന്‍ പുറത്തുവിട്ടിട്ടില്ല. വ്യക്തിപരമായി വന്നാല്‍ കാണിച്ചുതരാമെന്നും പല മാന്യന്മാരുടെയും പേരുകള്‍ അതിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.