വൃദ്ധരായ കന്യാസ്ത്രീകള്‍ സര്‍ക്കാര്‍ പെന്‍ഷനാവശ്യപ്പെട്ട് രംഗത്ത്; സഭയ്ക്കുവേണ്ടി ജീവിതം മാറ്റിവച്ചവരോട് സഭ നീതികാട്ടുനില്ലേ…

തിരുവനന്തപുരം: കേരളത്തിലെ കത്തോലിക്കാ സഭയെ വീണ്ടും പ്രതികൂട്ടലാക്കി കന്യാസ്ത്കളുടെ ദുരവസ്ഥ പുറത്ത്. അവിവാഹിതകള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ രേഖാമൂലം അപേക്ഷ നല്‍കി. ലത്തീന്‍ സഭയുടെ കീഴിലുള്ള തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വൃദ്ധരായ പത്ത് കന്യാസ്ത്രീകളാണ് അപേക്ഷകര്‍. അവിവാഹിതര്‍ക്ക് മാസംതോറും ലഭിക്കുന്ന 1100 രൂപയുടെ പെന്‍ഷന്‍ വേണമെന്നാവശ്യപ്പെട്ട് ഇവര്‍ തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിക്കുകയായിരുന്നു.

60 വയസ്സു കഴിഞ്ഞവരാണ് ഈ പത്തുപേരും. ജീവിത സാഹചര്യങ്ങള്‍ മോശപ്പെടുന്നതു നിമിത്തം വിവാഹം ചെയ്യാനാകാതെ പോയവര്‍ക്കാണ് സാമൂഹ്യസുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സ്വയം വിവാഹം വേണ്ടെന്നുവച്ച് സാമൂഹ്യസേവനത്തിനിറങ്ങിയവര്‍ വാര്‍ധക്യത്തില്‍ എങ്ങനെ ഈ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹരാകുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. നിയമമനുസരിച്ച് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനും സാധിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുകാലത്ത് സഭയ്ക്കും ക്രിസ്തീയ സമൂഹത്തിനും വേണ്ടി ജീവിച്ച ഇവരെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ സഭയും അനുബന്ധ സ്ഥാപനങ്ങളും തയ്യാറാകാത്തതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കന്യാസ്ത്രീകളുടെ സ്വത്തു തട്ടിയെടുത്തെന്നും ജോലി ചെയ്ത കാലത്തെ ശമ്പളം പിടിച്ചെടുത്തെന്നുമുള്ള നിരവധി പരാതികള്‍ വനിതാ കമ്മീഷനിലടക്കം നിലവിലുണ്ട്. കൂടാതെ മറ്റു പല പീഡനങ്ങള്‍ക്കും തങ്ങള്‍ വിധേയരാകുന്നതായി കന്യാസ്ത്രീപ്പട്ടം ഉപേക്ഷിച്ച് പുറത്തുവന്ന പലരും ആരോപിച്ചിട്ടുമുണ്ട്. എതിര്‍ക്കുന്നവരെ ഭ്രാന്തികളാക്കുന്ന സംഭവങ്ങള്‍ പോലും ഉണ്ടായി.

യൗവ്വനകാലത്ത് ആവുംവിധം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ വൃദ്ധാവസ്ഥയില്‍ മരുന്നിനു പോലും പണമില്ലെന്ന ആവലാതിയുമായി പെന്‍ഷന് സര്‍ക്കാരിനെ സമീപിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സഭാനേതൃത്വമാണ് മറുപടി പറയേണ്ടത്.

Top