ആരാധനാലയങ്ങൾ തുറക്കുമ്പോൾ ,വിഗ്രഹത്തിലും പരിശുദ്ധഗ്രന്ഥങ്ങളിലും തൊടരുത് ; മാർഗനിർദേശം പുറത്തിറക്കി!

ന്യൂഡൽഹി: രാജ്യത്ത് ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കും.65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. ആരാധനാലയങ്ങളിലെ വിഗ്രഹത്തിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ല.

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച മാർഗനിർദേശത്തിലെ സുപ്രധാന കാര്യങ്ങൾ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ വിതരണം ചെയ്യരുത് .ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ സ്പർശിക്കാൻ ഭക്തരെ അനുവദിക്കരുത് .സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തമായി പായകൊണ്ടു വരണം. എല്ലാവർക്കും ആയി ഒരു പായ പാടില്ല.കോവിഡ് രോഗലക്ഷണം ഇല്ലാത്തവർ മാത്രമേ ആരാധനാലയത്തിനുള്ളിൽ പ്രവേശിക്കാവൂപ്രവേശന കവാടത്തിൽ താപനില പരിശോധിക്കണം.

മാസ്കുകൾ ഇല്ലാത്തവരെ ആരാധനാലയത്തിലേക്ക് കടത്തിവിടരുത്.ഒരുമിച്ച് ആൾക്കാരെ ആരാധനാലയത്തിലേക്ക് കടത്തിവിടരുത് .ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം .പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ സൂക്ഷിക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വെയ്ക്കുന്നതിന് ശ്രദ്ധിക്കുക

ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം

ക്യുവിൽ സാമൂഹിക അകലം വേണം. ആറടി അകലം പാലിക്കണം.ആരാധനാലയത്തിന് പുറത്ത് ഉള്ള കടകളിലും ഹോട്ടലുകളിലും സാമൂഹിക അകലം വേണം. ആരാധനാലയത്തിന് പുറത്തേക്ക് വരാൻ പ്രത്യേക വഴി വേണം.വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ പാടില്ല.പരാമാവധി റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകൾ പാടില്ല.

Top