
അഹമ്മദാബാദ്: ദളിതരോട് കാണിക്കുന്ന അവഗണനയും ക്രൂരതയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദളിതര്‍ മതം മാറി പ്രതിഷേധിക്കുന്നു. അരലക്ഷത്തോളം ദളിതര്‍ ബുദ്ധമതത്തിലേക്ക് ചേരാനൊരുങ്ങുന്നു.
ചത്ത പശുവിന്റെ തോല് നീക്കം ചെയ്തതിന് ഉനയില്‍ ദളിതരെ മര്‍ദ്ദിച്ചതിനെതിരെ മഹാറാലിക്ക് പിന്നാലെയാണ് മതം മാറാനുള്ള നീക്കം. ഹിന്ദു മതത്തിലെ ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് ബുദ്ധമതം സ്വീകരിച്ച അംബേദ്കറുടെ പാത് പിന്തുര്‍ന്നാണ് മതം മാറാനുള്ള തീരുമാനം ദളിത് സംഘടനകള്‍ എടുത്തത്.
ഡിസംബറിന് മുമ്പ് ബുദ്ധമതം സ്വീകരിക്കാനാണ് തീരുമാനം. അതിന് മുന്നോടിയായി ഗുജറാത്തില്‍ അഞ്ച് മഹാദളിത് റാലികള്‍ സംഘടിപ്പിക്കും. ഗുജറാത്ത് ദളിത് സങ്കതന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മതം മാറ്റം അടക്കമുള്ള പരിപാടികള്‍ ആസുത്രണം ചെയ്യുന്നത്.
രാജ്കോട്ട്, അഹമ്മദാബാദ്, വഡോദര, പലന്‍പൂര്‍ എന്നിവടങ്ങളിലാകും മഹാദളിത് റാലികള്‍ നടക്കുക. അതിനിടെ ഗുജറാത്തിലെ അമ്റേലി ജില്ലയില്‍ ദളിത് റൈറ്റ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 11,000 ദളിതരെ ബുദ്ധമതത്തിലേക്ക് സ്വീകരിക്കാന്‍ മറ്റൊരു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.