സൗദി: ഖാസിം സുലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടിച്ചതായി സൂചന. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. പ്രത്യാക്രമണങ്ങളും യുദ്ധവും ഒഴിവാക്കണമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആവശ്യം.
ഭീകരതയുടെ അനന്തരഫലമാണ് ഇറാന് നേരെയുണ്ടായ ആക്രമണം എന്ന് സൗദി അറേബ്യ പ്രതികരിച്ചു. 3000 സൈനികരെ കുവൈത്തിലേക്ക് അയക്കാന്‍ അമേരിക്ക ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖസം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച യു.എസ് നടപടിക്ക് പിന്നാലെ കടുത്ത യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. യുദ്ധം വലിയ നഷ്ടങ്ങളിലേക്ക് നയിക്കുമെന്ന് മിക്ക ഗള്‍ഫ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭീകരത സംബന്ധിച്ച് സൗദി അറേബ്യ നല്‍കിയ മുന്നറിയിപ്പുകള്‍ തീവ്രവാദികള്‍ അവഗണിച്ചതിന്റെ ഫലമാണിതെന്ന് പ്രതികരിച്ച സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ മേഖലയിലെ സമാധാനത്തിന് ലോക രാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ടൂ. കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതെ വിവേക പൂര്‍ണാമായ രാഷ്ട്രീയപരിഹാരത്തിന് ശ്രമിക്കണെന്ന് യു.എ.ഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. യുദ്ധം ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ നഷ്ടമുണ്ടാക്കുമെന്ന് ഖത്തറും, കുവൈത്തും മുന്നറിയിപ്പ് നല്‍കി. സമാധാനത്തിനായി ബഹ്റൈനും അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.