ഗള്‍ഫുകാരന്റെ ഭാര്യയെ കാണാതായി, രണ്ടു ദിവസത്തിനു ശേഷം കാമുകനൊത്ത് പോലീസ് സ്‌റ്റേഷനില്‍

കാസറഗോഡ് :ഒരു വര്‍ഷം മുമ്പു ഗള്‍ഫുകാരനുമായി വിവാഹം കഴിച്ച യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനെ വിവാഹം കഴിച്ചു. കല്ലൂരാവിയിലെ ഗള്‍ഫുകാരന്റെ ഭാര്യ അമ്പിളി (23) യാണു കാമുകനായ ചെമ്മട്ടംവയലില്‍ നിഥിനെ വിവാഹം കഴിച്ചത്. ശേഷം ഹോസ്ദുര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അമ്പിളിയെ കാണാതായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതി കാമുകനെ വിവാഹം കഴിച്ചു പോലീസില്‍ ഹാജരായത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ മാതാവിനൊപ്പം വിട്ടയച്ചു.

Top