പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് യു.എ.ഇക്ക് പിന്നാലെ കുവൈറ്റും. കേന്ദ്രസർക്കാരിന്റെ അനുമതി കാത്ത് പ്രവാസികൾ

കുവൈറ്റ്: ഗൾഫിലെ പ്രവാസികൾ നാട്ടിൽ എത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കയാണ് . ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ വാഗ്ദാനം നൽകിയിരുന്നു. അതിന് പിന്നാലെ പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ് അറിയിച്ചു. ഇക്കാര്യം കാണിച്ച് ഇന്ത്യയിലെ കുവൈറ്റ് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് അയച്ചു.

കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും എണ്ണ വിലത്തകർച്ചയും കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് കരുതുന്നത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നത്. കുവൈറ്റിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയിലേറെയും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ നേരത്തെ അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഇന്ത്യ സർക്കാരിന്റെ അനുമതി ലഭിച്ചാലേ ഇത് സാദ്ധ്യമാവുകയുള്ളൂ. മേയ് 17 വരെ ലോക്ക്ഡൗൺ നീട്ടിയതിനാൽ കേന്ദ്രം നിലപാട് മാറ്റുമാേ എന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. പ്രവാസികളെ കൊണ്ടുവരുന്നതിനെപ്പറ്റി സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം ആരാഞ്ഞിരുന്നു. മാത്രവുമല്ല, അന്യസംസ്ഥാന തൊഴിലാളികളെ പ്രത്യേക ട്രെയിനിലൂടെ മടക്കി അയക്കാൻ തുടങ്ങിയതോടെ പ്രവാസികൾക്കും ഭാഗ്യം തെളിയുമെന്നാണ് അറിയുന്നത്. ഇതിനായി കപ്പലുകൾ ഇന്ത്യ ഒരുക്കി നിർത്തിയിട്ടുണ്ട്.

കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിയലധികവും ഇന്ത്യക്കാരാണ്. 30 പേരാണ് കൊവിഡ് ബാധിച്ച് കുവൈറ്റിൽ മരിച്ചത്. 4377 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലേബർ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളെ സ്കൂളുകളിലെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

Top