സഹപ്രവർത്തകന്റെ വെടിയേറ്റ് മലയാളി ജവാൻ ആലുവ സ്വദേശി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

ദില്ലി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു. സിആര്‍പിഎഫ് ജവാന്‍ ആലപ്പുഴ സ്വദേശി ഷാഹുല്‍ ഹര്‍ഷനാണ് മരിച്ചത്. ആലുവ സ്വദേശിയാണ് ഷാഹുൽ. ജാർഖണ്ഡിലെ ബൊക്കോറയിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് വെടിവെപ്പ് ഉണ്ടായത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് ഷാഹുൽ ജാർഖണ്ഡിൽ എത്തിയത്. വെടിവെപ്പിൽ സിആർപിഎഫ് എഎസ്ഐ പൂർണാനന്ദ് ഭുയാനും കൊല്ലപ്പെട്ടു.ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. 226-ാം ബറ്റാലിയനിലായിരുന്നു ഷാഹുൽ ഹർഷൻ. ജാർഖണ്ഡ് തിരഞ്ഞെടുപ്പിലെ സുരക്ഷാ ഡ്യൂട്ടിക്കായാണ് ഷാഹുൽ ഉൾപ്പെടുന്ന സിആർപിഎഫ് സംഘം ബൊറോക്കോയിൽ എത്തിയത്. ഇതേ ബറ്റാലിയനിലേ കോൺസ്റ്റബിളാണ് ദീപേന്ദർ യാദവ്.

വെടിവെപ്പിനു പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവം നടന്നപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷാഹുലിന്റെ ഭൗതിക ശരീരം ബുധനാഴ്ച രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.

Top