കൊല്ലപ്പെട്ട മലയാളി ജവാന്റെ ഭൗതികദേഹം ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മലയാളി ജവാന്റെ ഭൗതികദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലുവ സ്വദേശിയായ സി ആര്‍ പി എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് സാഹുല്‍ ഹര്‍ഷനാണ് കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ജാര്‍ഖണ്ഡിലെ ബോക്കോറോയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടാണ് സാഹുല്‍ ജാര്‍ഖണ്ഡിലെത്തിയത്. ദീപേന്ദ്ര യാദവ് എന്നയാളാണ് സാഹുലിനെ വെടിവെച്ചത്.സംഭവ സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് ലഭ്യമാകുന്ന വിവരം. സി ആര്‍ പി എഫ് എ.എസ്.ഐ പുരാനന്ദ് ബുയ്യന്‍ എന്നയാളും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിവെപ്പില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Top