സിനിമയിലെ ചുംബന രംഗത്ത് അഭിനയിക്കാന്‍ അമ്മയുടെ അനുവാദം ചോദിച്ച് സമ്മതം വാങ്ങിയ യുവ നടന്റെ കഥയാണ് തെലുങ്ക് സിനിമാ രംഗത്ത് ഇപ്പോള്‍ സംസാരം.
സിനിമയില്‍ നിര്‍ബന്ധമായിരുന്ന ചുംബനരംഗം ചെയ്യുന്നതിന് മുമ്പായിട്ടാണ് നായകന്‍ മാതാവിന്റെ അനുവാദം തേടിയത്. തെലുങ്കിലെ യുവനായകന്‍ സിദ്ധുവായിരുന്നു ചുംബന രംഗം ചെയ്യാന്‍ അമ്മയോട് ചോദിച്ച് അനുമതി തേടിയത്.ബോക്‌സോഫീസ് ഹിറ്റായി കുതിക്കുന്ന ഗുണ്ടൂര്‍ ടാക്കീസ് എന്ന ചിത്രത്തില്‍ നായിക ജബര്‍ദസ്ത് രശ്മിയുമായുള്ള ചൂടന്‍ ചുംബനമായിരുന്നു സന്ദര്‍ഭം.
യുവ ദമ്പതികളുടെ തീവ്രപ്രണയം വരുന്ന രംഗത്ത് ചൂടന്‍ ചുംബനം ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു. എന്നാല്‍ പൊതുവേ നാണക്കാരനായ സിദ്ധു രംഗം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി.സിദ്ധുവിന്റെ ബുദ്ധിമുട്ട് കണ്ട് സീന്‍ ഒഴിവാക്കിയാലോ എന്ന് പോലും സംവിധായകന്‍ പ്രവീണ്‍ സട്ടാരു ആലോചിച്ചു. എന്നാല്‍ സീനിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ സിദ്ധു ചുംബന രംഗത്തെക്കുറിച്ച് മാതാവിനോട് അനുവാദം തേടുകയും കാര്യത്തെ പ്രഫഷണലായി സമീപിച്ച് മുന്നോട്ട് പോകാന്‍ മാതാവ് പറയുകയും ചെയ്തു.
മാത്രമല്ല ഈ രംഗം ചെയ്യുന്നതിന് മുമ്പായി രശ്മിയുമായി സിദ്ധു പുറത്ത് പോകുകയും ഡേറ്റിങ് നടത്തി ഒരു രസതന്ത്രം സൃഷ്ടിച്ചെടുത്ത ശേഷമായിരുന്നു ചുംബനം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.