മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സെയ്ദ് പിടിയിൽ..!! അറസ്റ്റ് അന്ത്യശാസനയെത്തുടർന്ന്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദവ മേധാവിയുമായി ഹാഫിസ് സെയ്ദിനെ പാകിസ്താനിലെ ഗുജറന്‍വാലയില്‍ അറസ്റ്റു ചെയ്തതു. പാകിസ്ഥാനിലെ ഭീരവാദ വിരുദ്ധ വിഭാഗമാണ് സെയ്ദിനെ അറസ്റ്റു ചെയ്തതെന്ന് പാകിസ്താനി മാധ്യമം ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരതയ്ക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്ൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയിദിന്റെ അറസ്റ്റിന് ഒരുങ്ങിയതെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വർഷം ഒക്ടോബറിനകം ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പാകിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പു നൽകിയിരുന്നു.

2008ലാണ് മുംബയിലെ താജ്‌ ഹോട്ടലിൽ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ബോംബ് ആക്രമണവും വെടിവയ്പ്പും നടന്നത്. ഇതിനെ തുടർന്ന് ഹാഫിസ് സയ്ദിന്റെ തലയ്ക്ക് 10 മില്ല്യൺ ഡോളർ അമേരിക്ക വാഗ്‌ദാനം ചെയ്തിരുന്നു.

Top