കൊച്ചി:ലുലു മാളില്‍ പാര്‍ക്കിങ്ങ് ഫീ അനധികൃതമായി പിരിക്കുന്നുവെന്ന പരാതിയിന്മേല്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കണ്‍സ്യുമര്‍ കോടതിയോടാണ് ഹൈക്കോടതി ഈ നിര്‍ദ്ധേശം നല്‍കിയത്.ഉഭഭോക്തൃ കോടതി എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് മാറ്റണമെന്നും ഹൈക്കോടതി ഉത്തരവായിട്ടുണ്ട്.കേസിലെ പരാതിക്കാരിയായ രമ ജോര്‍ജ് കോട്ടയം കണ്‍സ്യുമര്‍ കോടതി പരിധിയില്‍ ഉള്ളതായതിനാലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.രമ ജോര്‍ജ് ലുലു മാളില്‍ എത്തിയ വാഹനം ഉപഭോക്തൃ വേദി അംഗത്തിന്റേതാണെന്ന ലുലുവിന്റെ വാദം കോടതി പൂര്‍ണ്ണമായും തള്ളി.ഇത് കേവലം സാങ്കേതിക പിഴവ് മാത്രമാണെന്ന രമ ജോര്‍ജിന്റെ വാദം കോടതി അംഗീകരിച്ചു.
നേരത്തെ എറണാകുളം കണ്‍സ്യുമര്‍ കോടതി ലുലുവിന് പാര്‍ക്കിങ്ങ് ഫീ പിരിക്കാനും അത് കോടതിയില്‍ കെട്ടി വെയ്ക്കാനുമാണ് ഉത്തരവിട്ടിരുന്നത്.ഇതിനെതിരെ ലുലുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.കേസിലെ പരാതിക്കാരിയായ രമ ജോര്‍ജും ഈ വിധിയെ ചോദ്യം ചെയ്തു.പാര്‍ക്കിങ്ങ് ഫീസ് പിരിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് രമയുടെ അഭിഭാഷകനായ ലൈജു റാം കോടതിയില്‍ പറഞ്ഞു.കണ്‍സ്യുമര്‍ കോടതി പുറപ്പെടുവിച്ചത് ഉപഭോക്താവിന് അനികൂലമായ ഉത്തരവല്ല എന്നായിരുന്നു രമ ജോര്‍ജിന്റെ വാദം.ഇത് കൂടി കണക്കിലെടുത്താണ് കണ്‍സ്യുമര്‍ കോടതി വിധി ഹൈക്കോടതി തള്ളിയത്.
എറണാകുളത്തോ,തൃശൂരോ കേസ് കേള്‍ക്കണമെന്നായിരുന്നു ലുലുവിന്റെ ആവശ്യം.എന്നാല്‍ പരാതിക്കാരിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കോട്ടയം കണ്‍സ്യുമര്‍ കോടതി കേസ് കേള്‍ക്കാനായി ഉത്തരവായിരിക്കുന്നത്.മൂന്‍ മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നാണ് ഉത്തരവ്.ഹൈക്കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് രമ ജോര്‍ജ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
യൂസഫലിയുടെ ലുലു മാളില്‍ അനധികൃതമായി പാര്‍ക്കിങ്ങ് ഫീ വാഹന ഉടമകളില്‍ നിന്ന് ഈടാക്കുന്നുവെന്ന് പരാതിയുമായി രംഗത്തെത്തിയത് രമ ജോര്‍ജായിരുന്നു.എറണാകുളം കണ്‍സ്യുമര്‍ കോടതിയില്‍ അവര്‍ കേസും ഫയല്‍ ചെയ്തു.ലുലു അനധികൃതമായി പാര്‍ക്കിങ്ങ് ഫീ കൊള്ള നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തത് ഡിഐഎച്ചാണ്.തുടര്‍ന്നാണ് മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളും,മുഖ്യധാര പത്രങ്ങളും വിഷയം ഏറ്റെടുത്തത്.രമ ജോര്‍ജ് വന്ന കാര്‍ കണ്‍സ്യുമര്‍ കോര്‍ട്ട് അംഗത്തിന്റേതാണെന്ന ആരോപണമാണ് ലുലു പിന്നീട് ഉന്നയിച്ചത്.ഇത് കെവലം സാങ്കേതികമായി സംഭവിച്ച തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു.എന്തായാലും പാര്‍ക്കിങ്ങ് കൊള്ള അവസാനിപ്പിക്കും വരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് രമ ജോര്‍ജിന്റെ തീരുമാനം.