പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു;സത്യം ജയിച്ചെന്ന് ജോര്‍ജ്.

കൊച്ചി: പി സി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജ്ജിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അയോഗ്യനാക്കിയതിനെതിരെ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. അയോഗ്യനാക്കും മുമ്പ ജോര്‍ജ് രാജിവച്ച കാര്യം സ്പീക്കര്‍ പരിഗണിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സത്യം ജയിച്ചുവെന്ന് പി സി ജോര്‍ജ്ജ് വിധിയോട് പ്രതികരിച്ചു.

Top