ബോളിവുഡ് സുന്ദരി കങ്കണ റണൗട്ടിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് പീഡനക്കേസില്‍ പിടിയില്‍. 42കാരനായ ബ്രണ്ടന്‍ അലിസ്റ്റര്‍ ഡി ജീ ആണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത്. പോക്‌സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കങ്കണയുടെ ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഒരു ഡേറ്റിങ്ങ് ആപ്പില്‍ തനിക്ക് 18 വയസായെന്ന് കാണിച്ച് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. തനിക്ക് പുരുഷന്മാരോടാണ് താത്പര്യം എന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്ന കുട്ടി ബ്രെന്‍ഡണെ സൈറ്റില്‍ വച്ച് പരിചയപ്പെടുകയായിരുന്നു. ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപ്പെട്ട് വേറെയും പുരുഷന്മാരുമായി കുട്ടി ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
കുട്ടിയുടെ അമ്മയാണ് തന്റെ മകനെ ഒരു പുരുഷനൊപ്പം റൂമില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താനുമായി ബന്ധപ്പെട്ട പുരുഷന്മാരെക്കുറിച്ച് കുട്ടി അമ്മയോട് പറയുന്നത്. ബ്രെന്‍ഡന്റെ പേരും ഇതിലുണ്ടായതിനെത്തുടര്‍ന്നാണ് ഇയാളുള്‍പ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ മുതല്‍ ബിനിനസ്സുകാര്‍ വരെയുണ്ട്.എന്നാല്‍ കങ്കണ ഇതിനെകുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ബോളിവുഡിലെ പുതിയ മീ ടൂ വിവാദത്തിന് തുടക്കം കുറിച്ച തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി കങ്കണ രംഗത്തെത്തി. തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയാന്‍ തനുശ്രീ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചു.