സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം: ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ വി​ളി​ച്ചു വരുത്തുമെന്ന് ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി

ന്യൂ​ഡ​ൽ​ഹി: സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ വി​ളി​ച്ചു വ​രു​ത്താ​ൻ ഡ​ൽ​ഹി നി​യ​മ​സ​ഭാ.രാ​ഘ​വ് ഛദ്ദ ​എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടേ​താ​ണ് തീരുമാനം. വിഷയത്തിൽ ഡി​സം​ബ​ർ ആ​റി​ന് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് ക​ങ്ക​ണ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഖാലിസ്ഥാനി തീവ്രവാദികൾ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. എന്നാൽ, ഒരു സ്​ത്രീയെ നമുക്ക്​ ഒരിക്കലും മറക്കാനാവില്ല. ഇന്ത്യയുടെ വനിത പ്രധാനമന്ത്രി അവരെ ഷൂസിനടിയിലിട്ട്​ ഉരച്ചു. ഇതുമൂലം രാജ്യത്തിന്​ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവുമെന്ന്​ അവർ നോക്കിയില്ല. സ്വന്തം ജീവൻ പോലും വകവെക്കാതെ പ്രധാനമന്ത്രി കൊതുകുകളെ പോലെ അവരെ നശിപ്പിച്ചുവെന്നായിരുന്നു കങ്കണയുടെ പ്രസ്​താവന. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത്​ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ കുറിപ്പ്​.

സിഖുകാർക്കെതിരായ പരാമർശത്തിൽ മുംബൈ ​പൊലീസ്​ കങ്കണക്കെതിരെ കേസെടുത്തിരുന്നു. മുംബൈയിലെ വ്യവസായി നൽകിയ പരാതിയിലായിരുന്നു നടപടി. തുടർന്ന്​ സിഖ്​ ഗുരുദ്വാരയുടെ മാനേജ്​മെൻറ്​ കമ്മിറ്റിയും ശിരോമണി അകാലിദളും കങ്കണക്കെതിരെ രംഗത്തെത്തിയിരുന്നു. കങ്കണ മനപ്പൂർവം കർഷകസമരത്തെ ഖാലിസ്ഥാനി മുന്നേറ്റമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഇവരു​ടെ പരാതി. ഖാലിസ്ഥാനി തീവ്രവാദികളെന്ന്​ കർഷകസമരം നടത്തുന്നവരെ കങ്കണ വിളിച്ചതിലും ഇവർ പ്രതിഷേധമറിയിച്ചിരുന്നു.

ഇതിനു മുൻപും വിവാദപരമായ പല പ്രസ്ഥാവനകളും കങ്കണയുടെ ഭാ​ഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യെ അ​വ​ഹേ​ളി​ച്ചും ക​ങ്ക​ണ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 1947ലെ ​സ്വാ​ത​ന്ത്ര്യം ഭി​ക്ഷ, ഇ​ന്ത്യ​ക്ക് യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് മോ​ദി വ​ന്ന​തി​ന് ശേ​ഷ​മെ​ന്നാ​ണ് ക​ങ്ക​ണ പ​റ​ഞ്ഞ​ത്. പത്മശ്രീ പുരസ്ക്കാരം നേടിയതിനു പിന്നാലെയായിരുന്നു നടിയുടെ ഈ വിവാദ പ്രസ്ഥാവന.

Top