‘ദേശീയവാദികൾക്കു വേണ്ടി പ്രചാരണം നടത്തും; താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല’; കങ്കണ റനൗട്ട്

മഥുര: താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ദേശീയവാദികൾക്കു വേണ്ടി പ്രചാരണം നടത്തുമെന്നും ബോളിവുഡ് നടി കങ്കണ റനൗട്ട്. ശ്രീകൃഷ്ണ ജന്മസ്ഥാൻ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കങ്കണ.

2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, താൻ ഒരു പാർട്ടിയിലും അംഗമല്ലെന്നും ദേശീയവാദികൾക്കുവേണ്ടി പ്രചാരണം നടത്തുമെന്നും കങ്കണ മറുപടി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ പ്രസ്താവനകൾ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും സത്യസന്ധരും ധീരരും ദേശീയവാദികളുമായ ആളുകൾക്ക് താൻ പറയുന്നത് ശരിയാണെന്ന് അറിയാമെന്നും കങ്കണ കൂട്ടിച്ചേർത്തു.

Top