മുസ്ലീം മതവിശ്വാസികള്‍ക്ക് മാത്രം താമസിക്കാനുള്ള അസ്സെറ്റ് ഹോംസിന്റെ ഹലാല്‍ ഫ്‌ളാറ്റ് സമുച്ചയം കൊച്ചിയില്‍ ഉയരുന്നു; പരസ്യത്തില്‍ മോഡലായി പൃഥ്വിരാജും

കൊച്ചി: വര്‍ഗ്ഗീയത നിറച്ച മാര്‍ക്കറ്റിംങ്ങ് തന്ത്രങ്ങളുമായി അസ്സെറ്റ് ഹോംസ് കൊച്ചിയില്‍ ചുവട് വെയ്ക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഹലാല്‍ ഫ്‌ളാറ്റ് സമുച്ചയം തങ്ങളുടെതാണെന്ന് പറഞ്ഞാണ് സമ്പന്നരായ മുസ്ലീം വിശ്വാസികളെ അസ്സെറ്റ് വലവീശി പിടിക്കുന്നത്. ഇസ്ലാം മതവിശ്വാസങ്ങള്‍ക്കനുസരിച്ച് മതവിശ്വാസികള്‍ ജീവിക്കേണ്ട സാഹചര്യങ്ങള്‍ പിന്തുടര്‍ന്നാണ് ഒരോ ഫ്‌ലാറ്റുകളുടേയും രൂപകല്‍പ്പന്നയെന്നാണ് അസ്സെറ്റ് ഹോംസ് അവകാശപ്പെടുന്നത്. അറേബ്യന്‍ രീതിയില്‍ നിര്‍മ്മിയ്ക്കുന്ന കെട്ടിടത്തിന്റെ പ്ലാന്‍ യുണൈറ്റഡ് വേള്‍ഡ് ഹലാല്‍ ഡെവലപ്പ്‌മെന്റ് അതോരിറ്റിയുടെ അംഗീകാരം ലഭിച്ചതാണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

പ്രത്യേകം പ്രാര്‍ത്ഥനാ മുറികള്‍, ഖിബ്ല ദിശയിലേക്ക് മുഖമുള്ള ടോയ്‌ലറ്റും കുളിമുറികളും. എല്ലാ മുറികളിലും ബെഡിന്റെ ദിശ ശരിയത്ത് നിയമപ്രകാരം നിശ്ചയിച്ചത്, പളളികളില്‍ നിന്നുള്ള ബാങ്ക് വിളികള്‍ കേള്‍ക്കുന്ന തരത്തിലുള്ള കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍, മക്കയിലേക്ക് തിരിഞ്ഞ രീതിയിലുള്ള മുന്‍ഭാഗം, നമസ്‌ക്കാര സമയം വ്യക്തമാക്കുന്ന ക്ലോക്കുകള്‍ തൂക്കിയ നിസ്‌ക്കാര മുറികള്‍, വുളു എടുക്കാനായി, ബാത്ത് റൂമിനോട് ചേര്‍ന്ന് തയ്യാറാക്കിയ നിസ്‌ക്കാര മുറികള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം നീന്തല്‍കുളങ്ങള്‍ തുടങ്ങിയവയാണ് ഫ്‌ലാറ്റിന്റെ പ്രധാന സവിശേഷതയെന്നാണ് പരസ്യത്തില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമ്പന്ന ഇസ്ലാം മതവിശ്വാസികളെ ലക്ഷ്യമിട്ട് ഈ മാസം അഞ്ചാം തിയതി പുറത്തിറങ്ങിയ മാധ്യമം ഗള്‍ഫ് എഡിഷനില്‍ ആദ്യ പേജ് പരസ്യമായി ഈ നല്‍വിവിരം അസ്സെറ്റ് നല്‍കിയിരുന്നു. അസ്സെറ്റ് ഹോംസിന്റെ ബ്രാന്‍ഡ് അംബാസിഡറായ പൃഥ്വിരാജ് തന്നെയാണ് ഈ പരസ്യത്തിലും മോഡലായിരിക്കുന്നത്. കേരളത്തില്‍ ശരിയ നിയമപ്രകാരമുള്ള ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിയ്ക്കുന്നതായി മെയ് 14 ന് ടൈസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്ാലാറ്റ് സമുച്ചയത്തിന് അടുത്തായി നിസ്‌ക്കാര പള്ളികള്‍ ഉണ്ടാവുകയടക്കമുള്ള പ്രത്യേകതകളും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹലാല്‍ ഫ്‌ലാറ്റ് സമുച്ചയത്തെക്കുറിച്ച് മെഡിക്കല്‍ ബിരുധദാരിയായ ഡോക്ടര്‍ ഫാത്തിമ നിലുഫര്‍ പറയുന്നതിനങ്ങനെ, ഒം, ഒരേ ഭക്ഷണം കഴിയിക്കുകയും, ഒരേ വസ്ത്രം ധരിക്കുകയും, ഒരേ മതം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക്, ഒന്നിച്ച് താമസിക്കാന്‍ കഴിയുന്ന ഇത്തരം ഇടങ്ങള്‍ കൊച്ചിയില്‍ സ്വാഗതാര്‍ഹമാണ്. കൊച്ചിയില്‍ ഇത്തരം താമസസ്ഥലം അന്വേഷിച്ച് ഏറെ നാളായി കഷ്ടപ്പെടുകയാണ്. എല്ലാവരും അവര്‍ക്ക് ബഹുമാനം ലഭിക്കുന്ന ഇടങ്ങളില്‍ താമസിക്കുന്നത് സ്വാഭാവികമെന്നും ഇവര്‍ പറയുന്നു.

ഇപ്പോ തന്നെ സമൂഹത്തെ ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തില്‍ തരംതിരിച്ചിരിക്കുകയാണ്. ഇനി ഇത്തരത്തില്‍ വീണ്ടും മനുഷ്യനെ തരം തിരിക്കുന്നത് സമൂഹത്തില്‍ അസ്ഥിരത ഉണ്ടാക്കുമെന്നാണ് കേരള അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ ലീഗല്‍ അഡൈ്വസറായ ജേക്കബ് മാത്യു മണാലില്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top