അഴിമതിയുടെ പ്രതീകമായ ആദര്‍ശ് ഫ്‌ളാറ്റ് ഇടിച്ചുപൊളിക്കാന്‍ കോടതി ഉത്തരവ്

adarsh-housing-society-flat-

മുംബൈ: വിവാദങ്ങളില്‍പെട്ട ഒരു കെട്ടിടമായിരുന്നു ആദര്‍ശ് ഫ്‌ളാറ്റ്. വാദങ്ങള്‍ക്കൊടുവില്‍ ആദര്‍ശ് ഫ്‌ളാറ്റ് ഇടിച്ചുപൊളിച്ചു നീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മുബൈയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കെട്ടിപ്പൊക്കിയ കെട്ടിടം അഴിമതിയുടെ പ്രതീകമാണെന്നാണ് പറയുന്നത്. കൂടാതെ, കേസില്‍ ഉള്‍പ്പെട്ട എല്ലാ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും പണികിട്ടുമെന്നുറപ്പായി.

രാഷ്ട്രീയക്കാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആദര്‍ശ് അഴിമതിയില്‍പെട്ട എല്ലാവര്‍ക്കെതിരെയും ബോംബെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ 12 ആഴ്ചത്തെ സമയം മഹാരാഷ്ട്ര സര്‍ക്കാരിന് അനുവദിച്ചിട്ടുണ്ട്. അതേസമയം, ഉത്തരവിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ആരോപണ വിധേയനുമായ അശോക് ചവാന്‍ പറഞ്ഞു.

കൊളാബയിലെ നാവിക കേന്ദ്രത്തിന്റെ 200 മീറ്റര്‍ ദൂരപരിധിയിലാണു വിവാദമായ ആദര്‍ശ് ഹൗസിങ് സൊസൈറ്റി കെട്ടിടം. നവംബര്‍ 26 ആക്രമണത്തിന് തീവ്രവാദികള്‍ വന്നിറിങ്ങിയ കഫ് പരേഡ് മേഖലയിലാണു കെട്ടിട സമുച്ചയം. കെട്ടിടത്തിന്റെ പാര്‍ക്കിങ് മേഖലയില്‍ നിന്നാല്‍ കൊളാബ നാവികകേന്ദ്രം വ്യക്തമായി കാണാം. തീവ്രവാദി ആക്രമണ സാധ്യതയുളള മേഖലയില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ പല തവണ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയെങ്കിലും സമുച്ചയം നിര്‍മാണത്തിനെതിരെ നടപടിയൊന്നുമുണ്ടായില്ല.

ആറുനില പണിയാന്‍ അനുമതിയുള്ള മേഖലയില്‍ ഉയരപരിധി ചട്ടങ്ങള്‍ ലംഘിച്ച് 31 നിലയാണു പണിതിരിക്കുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ മാത്രം കെട്ടിട നിര്‍മാണത്തിന് അനുമതിയുളളിടത്ത് 100 മീറ്റര്‍ ഉയരത്തിലാണ് ആദര്‍ശ് സമുച്ചയം. 600 മുതല്‍ 1000 ചതുരശ്ര അടിവരെയുള്ള 104 ഫ്ളാറ്റുകളാണു കെട്ടിടത്തിലുള്ളത്. ഒരു നിലയില്‍ നാലു ഫ്ളാറ്റുകള്‍ വീതമാണുള്ളത്. കാര്‍ഗില്‍ യുദ്ധത്തിലെ വീര പോരാളികള്‍ക്കും വീരചരമമടഞ്ഞവരുടെ വിധവകള്‍ക്കും കെട്ടിട സമുച്ചയത്തില്‍ ഫ്ളാറ്റുകള്‍ നല്‍കുമെന്നായിരുന്നു ആദര്‍ശ് സൊസൈറ്റി അധികൃതരുടെ വാഗ്ദാനം എന്നാണ് ആരോപണം.

കാര്‍ഗില്‍ പോരാളികള്‍ക്കായി നിര്‍മിച്ച കെട്ടിടത്തിന് അശോക് ചവാന്‍ മുഖ്യമന്ത്രിയായിരിക്കെ വഴിവിട്ടു സഹായം ചെയ്‌തെന്നും അദ്ദേഹത്തിന്റെ ഭാര്യാമാതാവും രണ്ടു ബന്ധുക്കളും ഉള്‍പ്പെടെയുളളവര്‍ ഫ്ളാറ്റ് സ്വന്തമാക്കിയെന്ന വെളിപ്പെടുത്തലുകളാണ് സംഭവത്തെ വലിയ വിവാദമാക്കിയത്. പരിസ്ഥിതി അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. വിവിധ രാഷ്ട്രീയ നേതാക്കളും സൈന്യത്തിലെ പ്രമുഖരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗ

Top